Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അടുത്തയാഴ്ച നടക്കുക 4 ഐപിഒകള്‍, സമാഹരിക്കാനുദ്ദേശിക്കുന്നത് 4500 കോടി

മുംബൈ: 4500 കോടി രൂപ സമാഹരിക്കാനുദ്ദേശിച്ചുള്ള, 4 പ്രാഥമിക പബ്ലിക് ഓഫറുകള്‍ (ഐപിഒകള്‍) അടുത്ത ആഴ്ച നടക്കും. ബെംഗളൂരു ആസ്ഥാനമായുള്ള ഡിസിഎക്‌സ് സിസ്റ്റംസ് ലിമിറ്റഡ്, കാര്‍ഡിയോളജിസ്റ്റ് ഡോ നരേഷ് ട്രെഹാന്‍ പ്രമോട്ട് ചെയ്യുന്ന ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡ്, ബിക്കാജി ഫുഡ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് എന്നിവയാണ് വരും ആഴ്ച ദലാല്‍ സ്ട്രീറ്റിനെ ഉണര്‍ത്തുക. ഇന്ത്യന്‍ പ്രൈമറി വിപണി വീണ്ടും ട്രാക്കിലാവുകയാണെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

വരാനിരിക്കുന്ന ഈ നാലെണ്ണത്തിന്റെ വിജയം കൂടുതല്‍ ഐപിഒകള്‍ക്ക് പ്രചോദനമാകും. പ്രാഥമിക വിപണികളെ സംബന്ധിച്ചിടത്തോളം 2022 തണുപ്പന്‍ വര്‍ഷമായിരുന്നു. വെറും മൂന്ന് സ്ഥാപനങ്ങള്‍ മാത്രമാണ് ആദ്യ മൂന്ന് മാസങ്ങളില്‍ വിപണിയിലെത്തിയത്.

മാര്‍ച്ചിന് ശേഷം ഏകദേശം 19 സ്ഥാപനങ്ങളും പണം സ്വരൂപിച്ചു. 2022-ല്‍ ഇതുവരെ, മൊത്തം 44,085 കോടി രൂപയാണ് സമാഹരിക്കപ്പെട്ടത്. അതേസമയം, 2021ല്‍ 63 ഐപിഒകള്‍ 1.19 ലക്ഷം കോടി രൂപ നേടി.

94,000 കോടിയിലധികം മൂല്യമുള്ള 64 പ്രാരംഭ ഓഫറുകള്‍ക്ക് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. 45 സ്ഥാപനങ്ങള്‍ കരട് പത്രികകള്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. 65,000 കോടി രൂപയാണ് ഇവ സമാഹരിക്കാനുദ്ദേശിക്കുന്നത്.

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഐപിഒകള്‍
ഡിസിഎക്‌സ് സിസ്റ്റംസ്

കേബിളുകളുടെയും വയര്‍ ഹാര്‍നെസ് അസംബ്ലികളുടെയും നിര്‍മ്മാതാക്കളായ ഡിസിഎക്സ് സിസ്റ്റംസ് 600 കോടി രൂപയുടെ ഐപിഒയ്ക്കായി പ്രൈസ് ബാന്‍ഡ് 197-207 രൂപ നിശ്ചയിച്ചു. ഒക്ടോബര്‍ 31 ന് സബ്സ്‌ക്രിപ്ഷനായി തുറക്കുന്ന ഐപിഒ നവംബര്‍ 2 ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് ലേലത്തിനുള്ള അവസരം ഒക്ടോബര്‍ 28 നാണ്.

500 കോടിയുടെ ഫ്രഷ് ഇഷ്യുവും 100 കോടിയുടെ ഓഫര്‍ ഫോര്‍സെയിലുമാണ് കമ്പനി നടത്തുക. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രമോട്ടര്‍മാരായ എന്‍സിബിജി ഹോള്‍ഡിംഗ്സ് ഇന്‍കോര്‍പ്പറേഷന്‍, വിഎന്‍ജി ടെക്നോളജി എന്നിവരുടെ 50 കോടി വരുന്ന ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. നിലവില്‍ കമ്പനിയുടെ 44.32 ശതമാനം ഓഹരികളാണ് ഇരുകമ്പനികളും കൈവശം വച്ചിരിക്കുന്നത്.

ഇലക്ട്ട്രിക് വയറിംഗ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ മുന്‍നിര സ്ഥാപനമാണ് ഡിസഎക്സ് സിസ്റ്റംസ്. ബെഗംളൂരുവിലെ ഡിഫന്‍സ് ആന്റ് എയ്റോസ്പേസിലുള്ള സെസിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇവിടെ 30000 ചതുരശ്രഅടി പ്ലാന്റാണ് കമ്പനിയ്ക്കുള്ളത്. ഇസ്രായേല്‍, അമേരിക്ക, കൊറിയ, ഇന്ത്യ എന്നിവിടങ്ങളിലെ 500 വന്‍കിട കമ്പനികള്‍ ഉപഭോക്താക്കളായുണ്ട്.

ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്
ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) നവംബര്‍ 2 ന് ആരംഭിക്കും. നവംബര്‍ 4 വരെ തുടരുന്ന ഐപിഒയില്‍ 600 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 13.70 മില്ല്യണ്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയ്ലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആങ്കര്‍ ബിഡ് നവംബര്‍ 1 നാണ് ആരംഭിക്കുക. നവംബര്‍ 14 ന് ഓഹരികള്‍ അലോട്ട് ചെയ്യും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക മൂലധന അടിത്തറ ശക്തമാക്കുന്നതിനും ഭാവി മൂലധന ആവശ്യങ്ങള്‍ക്കും വിനിയോഗിക്കുമെന്ന് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പറയുന്നു.

ജൂണിലവസാനിച്ച പാദത്തില്‍ 184.68 കോടി രൂപ പലിശ വരുമാനം നേടാന്‍ സാധിച്ച കമ്പനിയാണ് ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്. 75.10 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി. തൊട്ടുമുന്‍വര്‍ഷത്തെ അറ്റാദായം 4.41 കോടി രൂപമാത്രമായിരുന്നു.

മേദാന്ത
മേദാന്ത ആശുപത്രികളുടെ പാരന്റിംഗ് കമ്പനിയായ ഗ്ലോബല്‍ ഹെല്‍ത്ത് ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) നവംബര്‍ 3 ന് തുടങ്ങും. 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 50.76 ദശലക്ഷം ഓഹരികള്‍ ഇഷ്യു ചെയ്യുന്ന ഓഫര്‍ ഫോര്‍ സെയിലും(ഒഎഫ്എസ്) അടങ്ങുന്നതാണ് നവംബര്‍ 7 വരെ നീളുന്ന ഐപിഒ. ആനന്ദ് ഇന്‍വെസ്റ്റ്മെന്റ്സ് 50.66 ദശലക്ഷം ഓഹരികളും സുനില്‍ സച്ചദേവ 1 ലക്ഷം ഓഹരികളും ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി വിറ്റഴിക്കുമെന്ന് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പറയുന്നു.

ആങ്കര്‍ നിക്ഷേപകരുടെ സബ്സ്‌ക്രിപ്ഷന്‍ നവംബര്‍ 2 നാണ് ആരംഭിക്കുക. കാര്‍ഡിയോളജിസ്റ്റായ ഡോ. നരേഷ് ട്രഹാന്‍ പ്രമോട്ട് ചെയ്യുന്ന ഗ്ലോബല്‍ ഹെല്‍ത്ത് ഒക്ടോബര്‍ 24 നാണ് പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചത്.മേദാന്തയുടെ സ്ഥാപകനായ ട്രഹാന് ഗ്ലോബല്‍ ഹെല്‍ത്തില്‍ 35 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

കാര്‍ഡിയോളജി, കാര്‍ഡിയാക് സയന്‍സ്, ന്യൂറോ സയന്‍സസ്, ഓങ്കോളജി, ഡൈജസ്റ്റീവ്, ഹെപ്പറ്റോബിലിയറി സയന്‍സസ്, ഓര്‍ത്തോപീഡിക്‌സ്, ലിവര്‍ ട്രാന്‍സ്പ്ലാന്റ്, യൂറോളജി എന്നീ സ്പെഷ്യാലിറ്റികളുള്ള വടക്ക്, കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മള്‍ട്ടി-സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ പ്രൊവൈഡര്‍മാരില്‍ ഒന്നാണ് ഗ്ലോബല്‍ ഹെല്‍ത്ത്, ഡിആര്‍എച്ച്പി പറയുന്നു. 1,300-ലധികം ഡോക്ടര്‍മാര്‍ 30-ലധികം മെഡിക്കല്‍ സ്പെഷ്യാലിറ്റികളില്‍ ഇവിടെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നടത്തുന്നു. 2,467 കിടക്കകളാണ് സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്.

ബിക്കാജി ഫുഡ്‌സ് ഇന്റര്‍നാഷണല്‍
ബിക്കാജി ഫുഡ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഐപിഒ നവംബര്‍ 3 ന് തുറന്ന് നവംബര്‍ 7 ന് അവസാനിക്കും. ആങ്കര്‍ ബിഡുകള്‍ നവംബര്‍ 2 നാണ്. നവംബര്‍ 16 ന് ഇഷ്യൂകള്‍ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.

പൂര്‍ണ്ണമായും ഒഎഫ്എസാണ് ഐപിഒ. ബാങ്കര്‍മാര്‍ പറയുന്നതനുസരിച്ച് ഏകദേശം 900 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെയും പ്രൊമോട്ടര്‍മാരുടെയും 29.37 ദശലക്ഷം ഓഹരികള്‍ ഇതിനായി വിറ്റഴിക്കും. ഇഷ്യുവിന്റെ പ്രൈസ് ബാന്‍ഡ് അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

X
Top