Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

4 എസ്‌എംഇ ഐപിഒകള്‍ക്ക് 100% ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം

മുംബൈ: എസ്‌ഇംഇ ഐപിഒ വിപണിയിലേക്ക്‌ പബ്ലിക്‌ ഇഷ്യുകളുടെ പ്രവാഹം തുടരുന്നു. വളരെ ഉയര്‍ന്ന പ്രീമിയത്തോടെ എസ്‌ഇംഇ ഐപിഒ കള്‍ ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്യുന്ന പ്രവണത ശക്തിയാര്‍ജിച്ചിരിക്കുകയാണ്‌.

എട്ട്‌ എസ്‌ഇംഇ ഐപിഒകളാണ്‌ അടുത്ത അഞ്ച്‌ ദിവസത്തിനുള്ളില്‍ വിപണിയിലെത്തുന്നത്‌. ഇതില്‍ ഡിണ്ടിഗല്‍ ഫാം പ്രൊഡക്‌ട്‌സ്‌, മെഡികാമന്‍ ഓര്‍ഗാനിക്‌സ്‌, ശിവാലിക്‌ പവര്‍ കണ്‍ട്രോള്‍, ഡിവൈന്‍ എനര്‍ജി എന്നീ നാല്‌ ഐപിഒകള്‍ക്ക്‌ നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ 100 ശതമാനമോ അതിലേറേയോ പ്രീമിയമുണ്ട്‌.

ഡിണ്ടിഗല്‍ ഫാം പ്രൊഡക്‌ട്‌സ്‌
ഇന്നലെ സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിച്ച ഡിണ്ടിഗല്‍ ഫാം പ്രൊഡക്‌ട്‌സിന്റെ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പ്രീമിയം 137 ശതമാനമാണ്‌. ഇന്നലെ തന്നെ ഈ ഐപിഒ ആറ്‌ മടങ്ങിലേറെ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടു.

ജൂണ്‍ 24 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 54 രൂപയാണ്‌ ഈ ഐപിഒയുടെ ഓഫര്‍ വില. നിലവില്‍ 74 രൂപ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയമുണ്ട്‌. 2000 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. 64 ലക്ഷം ഓഹരികളുടെ വില്‍പ്പനയിലൂടെ 35 കോടി രൂപയാണ്‌ കമ്പനി സമാഹരിക്കുന്നത്‌.

മെഡികാമന്‍ ഓര്‍ഗാനിക്‌സ്‌
ജൂണ്‍ 21ന്‌ സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിക്കുന്ന മെഡികാമന്‍ ഓര്‍ഗാനിക്‌സിന്റെ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പ്രീമിയം 176 ശതമാനമാണ്‌. ജൂണ്‍ 25 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

34 രൂപയാണ്‌ ഈ ഐപിഒയുടെ ഓഫര്‍ വില. നിലവില്‍ 60 രൂപ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയമുണ്ട്‌. 4000 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. 31 ലക്ഷം ഓഹരികളുടെ വില്‍പ്പനയിലൂടെ 10.54 കോടി രൂപയാണ്‌ കമ്പനി സമാഹരിക്കുന്നത്‌.

ശിവാലിക്‌ പവര്‍ കണ്‍ട്രോള്‍
ജൂണ്‍ 24ന്‌ സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിക്കുന്ന ശിവാലിക്‌ പവര്‍ കണ്‍ട്രോളിന്റെ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പ്രീമിയം 155 ശതമാനമാണ്‌. ജൂണ്‍ 26 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

100 രൂപയാണ്‌ ഈ ഐപിഒയുടെ ഓഫര്‍ വില. നിലവില്‍ 155 രൂപ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയമുണ്ട്‌. 1200 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

ഡിവൈന്‍ പവര്‍ എനര്‍ജി
ജൂണ്‍ 25ന്‌ സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിക്കുന്ന ഡിവൈന്‍ പവര്‍ എനര്‍ജിയുടെ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പ്രീമിയം 100 ശതമാനമാണ്‌.

ജൂണ്‍ 27 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 40 രൂപയാണ്‌ ഈ ഐപിഒയുടെ ഓഫര്‍ വില. നിലവില്‍ 40 രൂപ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയമുണ്ട്‌.

3000 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

X
Top