കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

‘ചിപ്പ് നിര്‍മ്മാണ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഫോക്‌സ്‌കോണ്‍ പിന്തുണയ്ക്കുന്നു’

ഗാന്ധിനഗര്‍: അര്‍ദ്ധചാലക ഉല്‍പാദന കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് തായ്വാനീസ് നിര്‍മ്മാണ ഭീമനായ ഫോക്‌സ്‌കോണ്‍. ഇന്ത്യയെ ‘വിശ്വസനീയ പങ്കാളിയായി’ കാണുന്നുവെന്ന് കമ്പനി ചെയര്‍മാന്‍ യംഗ് ലിയു പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനത്തിലൂടെ താല്‍പ്പര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ‘ഐടി എന്നത് ഇന്ത്യയ്ക്കും തായ്വാനും വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. തായ്വാന്‍ നിങ്ങളുടെ വിശ്വസനീയ പങ്കാളിയാണ്. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം,’ സെമികോണ്‍ ഇന്ത്യ ഉച്ചകോടിയില്‍ യംഗ് ലിയു പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയില്‍ ഇരുത്തിയായിരുന്നു ലിയുവിന്റെ ആഹ്വാനം. അര്‍ദ്ധചാലക വ്യവസായത്തിലെ മറ്റ് ഉന്നത ആഗോള എക്‌സിക്യൂട്ടീവുകളും ചടങ്ങില്‍ സന്നിഹിതരായി. അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പുമായുള്ള സെമി കണ്ടക്ടര്‍ സംയുക്ത സംരഭത്തില്‍ നിന്നും ഫോക്‌സ്‌കോണ്‍ പിന്‍മാറിയിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ അര്‍ദ്ധചാലക ഫാക്ടറി സ്ഥാപിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി പിന്നീട് അറിയിച്ചു. ഇന്ത്യയുടെ പുതിയ അര്‍ദ്ധചാലക വ്യവസായത്തിനൊപ്പം വളരാന്‍ ഫോക്‌സ്‌കോണ്‍ ആഗ്രഹിക്കുന്നു.

X
Top