ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

തെലങ്കാനയിലെ നിക്ഷേപം 550 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തി ഫോക്‌സ്‌കോണ്‍

ഹൈദരാബാദ്: തെലങ്കാനയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് ഫിറ്റ് ഹോണ്‍ ടെംഗ് ലിമിറ്റഡിന്റെ (ഫോക്‌സ്‌കോണ്‍) ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.ഫോക്‌സ്‌കോണ്‍ ഇന്ത്യ പ്രതിനിധി വി ലീയാണ് ഇക്കാര്യം പറഞ്ഞത്.  ആപ്പിളിന്റെ പ്രധാന വിതരണക്കാരനാണ് ഫോക്‌സ്‌കോണ്‍.

ഹോങ്കോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ വിവരങ്ങള്‍ പ്രകാരം  എഫ്‌ഐടി സിംഗപ്പൂരിന്റെ ഉടമസ്ഥതയിലുള്ള ചാങ് യി ഇന്റര്‍കണക്റ്റ് ടെക്‌നോളജി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് 400 മില്യണ്‍ ഡോളര്‍ നിക്ഷേപം സ്ഥിരീകരിക്കുന്നു. തെലങ്കാനയുടെ പുരോഗതിയും വരാനിരിക്കുന്ന നിക്ഷേപവും ആഘോഷിച്ചുകൊണ്ട് വി ലീ സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റ് പങ്കിടുകയും ചെയ്തു.

തെലങ്കാന ഐടി, വ്യവസായ മന്ത്രി കെടി രാമ റാവു ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.  ഓഗസ്റ്റ് 12 ന് അദ്ദേഹംട്വീറ്റ് ചെയ്തത് പ്രകാരം നേരത്തെ വാഗ്ദാനം ചെയ്ത 150 മില്യണ്‍ ഡോളറിന് പുറമേയാണ് പുതിയ നിക്ഷേപം. ‘ഫോക്‌സ്‌കോണ്‍ ഗ്രൂപ്പുമായുള്ള ഞങ്ങളുടെ സൗഹൃദം തുടരുന്നു. പരസ്പര പ്രതിബദ്ധത പുലര്‍ത്തുന്നതിലൂടെയാണിത്. മൊത്തം 550 മില്യണ്‍ ഡോളര്‍ (മുമ്പത്തെ 150 മില്യണ്‍ ഡോളര്‍ ചേര്‍ത്ത്) നിക്ഷേപത്തിലൂടെതെലങ്കാനയില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ എഫ്‌ഐടി തയ്യാറായി,’ രാമ റാവു ട്വിറ്ററില്‍ കുറിച്ചു.

ഇലക്ട്രോണിക്‌സ് ഭീമനായ ഫോക്‌സ്‌കോണ്‍ ഇന്റര്‍കണക്ട് ടെക്‌നോളജി, 500 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ ഭാഗമായി പുതിയ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ സൗകര്യത്തിന്  മെയ് മാസത്തില്‍ തറക്കല്ലിട്ടിരുന്നു. തായ്വാന് കമ്പനിയുടെ  ആഗോള വിപുലീകരണ തന്ത്രത്തിന്റെ ഭാഗമാണ്‌കൊങ്കര കലാനിലെ നിര്ദ്ദിഷ്ട ഇലക്ട്രോണിക്‌സ് നിര്മ്മാണ സൗകര്യം.

X
Top