Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ചെന്നൈയിലെ ഫോഡ് പ്ലാന്റ് ഫോക്സ്കോൺ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്

ചെന്നൈ: ഫോഡ് കമ്പനി ഉൽപാദനം പൂർണമായി അവസാനിപ്പിച്ചതോടെ പ്ലാന്റ് കൈമാറ്റത്തിനുള്ള നടപടികൾക്കു തമിഴ്നാട് സർക്കാർ വേഗം കൂട്ടി. 31നു ചെന്നൈ മറുമലൈ നഗറിലെ പ്ലാന്റ് അടയ്ക്കും. ചെന്നൈയിൽ പ്രവർത്തനം തുടങ്ങാൻ ഒരുങ്ങുന്ന തയ്‌വാൻ കമ്പനി ഫോക്സ്കോൺ (ഹോൺ ഹായ് ടെക്നോളജി ഗ്രൂപ്പ്) ഫോഡ് പ്ലാന്റ് ഏറ്റെടുത്തേക്കുമെന്നാണ് അനൗദ്യോഗിക വിവരം.

ഇലക്ട്രിക് വാഹനങ്ങളുടെ ഘടകങ്ങൾ നിർമിക്കാനുള്ള പ്ലാന്റ് ആരംഭിക്കുകയാണു ലക്ഷ്യം. നിലവിൽ പെരുംപുത്തൂരിൽ ആപ്പിൾ ഫോണിന്റെ ഘടകങ്ങളും ഷവോമി ഫോണുകളും നിർമിക്കുന്ന പ്ലാന്റ് ഫോക്സ്കോണിനുണ്ട്. ഇതിനു പിന്നാലെയാണു പുതിയ നിക്ഷേപ സാധ്യത തേടുന്നത്. ഗുജറാത്തിലെ ഫോഡ് ഫാക്ടറി ടാറ്റ മോട്ടോഴ്സ് വാങ്ങിയിരുന്നു.

X
Top