കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

തെലങ്കാനയില്‍ ആപ്പിള്‍ ഐപോഡ് ഫാക്ടറി തുടങ്ങാന്‍ ഫോക്‌സോണ്‍, 200 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ന്യൂഡല്‍ഹി: ആപ്പിള്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ എയര്‍പോഡുകള്‍ നിര്‍മ്മിക്കാനായി തെലങ്കാനയില്‍ ഫാക്ടറി തുടങ്ങുന്നു. ഇതിനായി 200 മില്യണ്‍ ഡോളറിലധികം കമ്പനി ചെലവഴിക്കും. അനുബന്ധ കമ്പനി, ഇന്റര്‍കണക്ട് ടെക്‌നോളജി മുഖേനയാണ് നിക്ഷേപം.

2024 ഓടെ ഫാക്ടറി നിര്‍മ്മാണം ആരംഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വയര്‍ലെസ് ഇയര്‍ഫോണുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ കമ്പനി ആപ്പിളില്‍ നിന്നും ഈയിടെയാണ് സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ കരാര്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാവും എല്ലാ ഐഫോണുകളുടെ 70% അസംബ്ലറുമാണ് ഫോക്‌സ്‌കോണ്‍.

എന്നാല്‍ ആദ്യമായാണ് അവര്‍ എയര്‍പോഡ് നിര്‍മ്മാണത്തിലും വിതരണത്തിലും പങ്കാളികളാകുന്നത്. നിലവില്‍ ചൈനീസ് കമ്പനികളാണ് ആപ്പിളിനുവേണ്ടി ഇയര്‍ഫോണുകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ചൈനയില്‍ നിന്നും ഉത്പാദനം മാറ്റാന്‍ ആപ്പിള്‍ ഫോക്‌സ്‌കോണിന് കരാര്‍ മറിച്ച് നല്‍കുകയായിരുന്നു.

ആപ്പിള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്ത്യയില്‍ ഉത്പാദനമെന്ന് കമ്പനി അധികൃതര്‍ അറിയിക്കുന്നു. ആപ്പിളില്‍ നിന്നും കരാറുകള്‍ നേടുന്നതില്‍ ഫോക്‌സ്‌കോണ്‍ മത്സരിക്കുന്നത് സ്വന്തം രാജ്യക്കാരായ വിസ്ട്രോണ്‍ കോര്‍പ്, പെഗാട്രോണ്‍ കോര്‍പ് എന്നിവയുമായാണ്. ഒരു തായ് വാന്‍ കമ്പനിയാണ് ഫോക്‌സ്‌കോണ്‍.

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ചൈനയുടെ ഉപകരണ ഉത്പാദനത്തെ മരവിപ്പിച്ചതാണ് കാരണം. ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഇന്ത്യയും ഒരുങ്ങുന്നു.

X
Top