മുംബൈ: വിദേശ നിക്ഷേപകരുടെ പക്കലുള്ള ഇന്ത്യന്‍ സോവറിന്‍, കോര്‍പറേറ്റ് ബോണ്ട് എണ്ണം റെക്കോര്‍ഡ് താഴ്ച വരിച്ചു. യു.എസ് ബോണ്ട് യീല്‍ഡുമായുള്ള വ്യത്യാസം വര്‍ധിച്ചതും ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയിലെത്തിയതുമാണ് വിദേശ നിക്ഷേപകരെ അകറ്റുന്നത്. പൊതുവിഭാഗത്തില്‍, 17.14 ശതമാനം കോര്‍പറേറ്റ് ബോണ്ടുകളും 24.5 ശതമാനം സോവറിന്‍ ബോണ്ടുകളാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) കൈവശം വയ്ക്കുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തെ കുറഞ്ഞ നിരക്കാണിത്. വിദേശ നിക്ഷേപകര്‍ പരിധിപ്രകാരമുള്ള മുഴുവന്‍ സോവറിന്‍ ബോണ്ടുകളും വാങ്ങിയ വര്‍ഷം 2018 ആണ്. കോര്‍പറേറ്റ് കടങ്ങള്‍ സമാന വര്‍ഷത്തില്‍ 96 ശതമാനവും സ്വന്തമാക്കി. നിലവില്‍ കോര്‍പറേറ്റ് ബോണ്ട് നിക്ഷേപ പരിധി 6.68 ലക്ഷം കോടിയാണ്.
2017 ലാണ് വിദേശ നിക്ഷേപകര്‍ മുഴുവന്‍ കോര്‍പറേറ്റ് പരിധിയും ഉപയോഗപ്പെടുത്തിയത്. യു.എസ്, യു.കെ ബോണ്ട് യീല്‍ഡുകള്‍ വര്‍ധിക്കുന്നതിനാല്‍ ഇന്ത്യന്‍ ഡെബ്റ്റ് മാര്‍ക്കറ്റിലേയ്ക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കുറയുമെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.