മുംബൈ: കഴിഞ്ഞ മൂന്ന് മാസത്തില്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ അമ്പരപ്പിക്കുന്ന തുക നിക്ഷേപിച്ച ശേഷം ഓഗസ്റ്റില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം (എഫ്പിഐ) കുറഞ്ഞു. 10,689 കോടി രൂപ അറ്റ എഫ്പിഐ നിക്ഷേപമാണ് വിപണി ഇതുവരെ സ്വീകരിച്ചിരിക്കുന്നത് പ്രാഥമിക വിപണിയിലൂടെയുള്ള നിക്ഷേപവും ബള്‍ക്ക് ഡീലുകളും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.
ഈ നിക്ഷേപത്തിന് മുമ്പ്, കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ എഫ്പിഐകള്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 40,000 കോടി രൂപ വീതം നിക്ഷേപിച്ചിരുന്നു. ജൂലൈയില്‍ 46,618 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും മേയില്‍ 43,838 കോടി രൂപയുമായിരുന്നു അറ്റ നിക്ഷേപം.
അതിനുമുമ്പ്, ഏപ്രിലില്‍ 11,631 കോടി രൂപയുടേയും മാര്‍ച്ചില്‍ 7,935 കോടി രൂപയുടേയും ഓഹരികള്‍ വാങ്ങി.
മാക്രോ ഇക്കണോമിക് സാഹചര്യങ്ങളും ക്രൂഡ് ഓയിലിന്റെ വിലകൂടിയതുമാണ് വിദേശ നിക്ഷേപകരെ നടപ്പ് മാസത്തില്‍ പിന്തിരിപ്പിച്ചത. കൂടാതെ മണ്‍സൂണിന്റെ കുറവും വിനയായി.
യുഎസ് റീട്ടെയില്‍ വില്‍പന കൂടിയ് പലിശ നിരക്ക് വര്‍ദ്ധനവിന് കളമൊരുക്കിയിരുന്നു. ഇതോടെ ഡോളറും ബോണ്ട് യീല്‍ഡും ഉയര്‍ന്നു.