മുംബൈ: യുഎസിലെ കടപ്പത്ര ആദയത്തില് വര്ധനവുണ്ടായതോട രാജ്യത്തെ ഡെറ്റ് വിപണിയില് നിന്ന് വിദേശ പോര്ട്ട്ഫോളിയോ നിക്ഷേപകര് കൂട്ടത്തോടെ പിന്വാങ്ങുന്നു. ഈ മാസം 24വരെ 125 കോടി രൂപയാണ് ഇവര് രാജ്യത്തെ ബോണ്ട് വിപണിയില് നിക്ഷേപിച്ചത്. ഓഗസ്റ്റിലാകട്ടെ 7,645 കോടി രൂപയും.
ഏപ്രില് മുതല് സെപ്റ്റംബര് വരെയുള്ള കണക്കുപ്രകാരം വിവിധ ഡെറ്റ് സെക്യൂരിറ്റികളിലായി 25,138.2 കോടി രൂപയാണ് വിദേശ സ്ഥാപനങ്ങള് നിക്ഷേപം നടത്തിയത്. കലണ്ടര് വര്ഷത്തെ കണക്കെടുത്താല് ജനുവരി മുതലുള്ള നിക്ഷേപം 28,341 കോടി രൂപയുമാണ്.
നടപ്പ് കലണ്ടര് വര്ഷത്തില് മാര്ച്ചില് ഒഴികെയുള്ള മാസങ്ങളില് വിദേശ പോര്ട്ട്ഫോളിയോക്കാരുടെത് അറ്റ നിക്ഷേപമായിരുന്നു.
ജൂണില് 10,325 കോടിയായി ഉയരുകയും ചെയ്തു. 2019ല് ഇന്ത്യന് ബോണ്ടുകളിലെ വിദേശ നിക്ഷേപം 25,882 കോടി രൂപയായിരുന്നു.
സര്ക്കാര് ലക്ഷ്യം 14.53 ലക്ഷം കോടി
ആഗോളതലത്തില് കടപ്പത്ര ആദായത്തില് വര്ധനവുണ്ടാകുന്നതിനാല് രാജ്യത്തെ ഡെറ്റ് വിപണി ആകര്ഷകമല്ലാതായിയിട്ടുണ്ട്. രൂപയുടെ മൂല്യത്തിലെ ഇടിവും പ്രതീക്ഷിച്ച ആദായത്തില് കുറവുണ്ടാകാനിടയാക്കി.
നിലവിലെ പദ്ധതി പ്രകാരം നടപ്പ് സാമ്പത്തിക വര്ഷം 15.43 ലക്ഷം കോടി രൂപ വിപണിയില് നിന്ന് കടമെടുക്കാനാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. ഒക്ടോബര്-മാര്ച്ച് മാസത്തില് മാത്രം ഇതിന്റെ 42 ശതമാനം.
തിങ്കളാഴ്ചയിലെ വ്യാപാര പ്രകാരം പത്ത് വര്ഷത്തെ സര്ക്കാര് സെക്യൂരിറ്റികളുടെ ആദായം 7.15 ശതമാനമാണ്. അതേസമയം, പത്ത് വര്ഷത്തെ യുഎസ് ട്രഷറി റിട്ടേണ് ആകട്ടെ 4.50 ശതമാനവുമായി.
യുഎസിലെ ആദായത്തില് വര്ധനവുണ്ടാകുമ്പോള് ഇവിടെ നേരിയതോതില് കുറയുന്ന പ്രവണതയാണുള്ളത്.