ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

നടപ്പ് മാസത്തെ എഫ്പിഐ നിക്ഷേപം 8400 കോടി രൂപ

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) നടപ്പ് മാസത്തില്‍ 8400 കോടി രൂപ നിക്ഷേപിച്ചു. ആഗോള അനിശ്ചിതാവസ്ഥ,ചൈസീസ് സാമ്പത്തിക തകര്‍ച്ച, ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ശക്തി എന്നീ ഘടകങ്ങളാണ് ഇന്ത്യന്‍ വിപണിയ്ക്ക് തുണയായത്. ഡെപോസിറ്ററികളില്‍ നിന്നുള്ള കണക്കനുസരിച്ച് 8394 കോടി രൂപയുടെ നിക്ഷേപമാണ് ഓഗസ്റ്റ് 1-18 വരെ എഫ്പിഐ ഒഴുക്കിയത്.

അതേസമയം ആദ്യ ആഴ്ചയില്‍ അവര്‍ 2000 കോടി രൂപ പിന്‍വലിച്ചു.ഓഗസ്റ്റിന് മുന്‍പുള്ള തുടര്‍ച്ചയായ അഞ്ച് മാസം എഫ്പിഐകള്‍ അറ്റ നിക്ഷേപകരായിരുന്നു. 40,000 കോടി രൂപയുടെ വാങ്ങലാണ് മെയ് ,ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തിയത്.

അതില്‍ ജൂലൈയില്‍ 46618 കോടി രൂപയും ജൂണില്‍ 47148 കോടി രൂപയും മെയില്‍ 43838 കോടി രൂപയും നിക്ഷേപിച്ചു. എന്നാല്‍ മാര്‍ച്ചിന് മുന്‍പ് അതായത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എഫ്പിഐകള്‍ 34626 കോടി പിന്‍വലിച്ചു.

ഇതോടെ നടപ്പ് വര്‍ഷത്തില്‍ 1.31 ലക്ഷം കോടി രൂപ എഫ്പിഐകള്‍ ഇക്വിറ്റി വിപണിയിലേയ്‌ക്കൊഴുക്കി. ഇക്വിറ്റികള്‍ക്ക് പുറമെ 4646 കോടി രൂപയെ അറ്റ നിക്ഷേപം ഡെബ്റ്റ് മാര്‍ക്കറ്റിലും നടപ്പ് മാസത്തില്‍ നടത്തിയിട്ടുണ്ട്. 25,000 കോടി രൂപയാണ് നടപ്പ് വര്‍ഷത്തെ ആകെ ഡെബ്റ്റ് നിക്ഷേപം.

X
Top