ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

വിദേശ നിക്ഷേപകരുടെ വില്‍പന ഏഴ് മാസത്തെ ഉയരത്തില്‍

മുംബൈ: അമിത മൂല്യനിര്‍ണ്ണയം കാരണമുള്ള വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം തുടരുന്നു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ജനുവരിയില്‍ 288.52 ബില്യണ്‍ രൂപ (3.51 ബില്യണ്‍ ഡോളര്‍) യാണ് പിന്‍വലിച്ചത്. ഏഴ് മാസത്തെ ഉയര്‍ന്ന നിരക്ക്.

2022 ജൂണിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ എഫ്പിഐ ഓഫ്‌ലോഡിംഗുണ്ടാകുന്നത്. ഇതോടെ 2023-ന്റെ ആദ്യ മാസത്തില്‍ നിഫ്റ്റി 50 2.45% ഇടിഞ്ഞു. വിദേശ നിക്ഷേപകരുടെ പിന്‍മാറ്റത്തിന് ഒന്നിലധികം കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അദാനി ഗ്രൂപ്പ് തകര്‍ച്ച കാരണമുണ്ടായ അനിശ്ചിതത്വങ്ങള്‍, അദാനി ഗ്രൂപ്പ് കമ്പനികളുടെ സാമ്പത്തിക സ്ഥിതി, അമിത മൂല്യനിര്‍ണ്ണയം, വിലകുറഞ്ഞ ചൈന, തായ് വാന്‍ രാജ്യങ്ങളിലേയ്ക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ടതോടെ ചൈനീസ് വിപണികള്‍ സജീവമായി.

ഇതോടെ മറ്റ് ഏഷ്യന്‍ വിപണികളും മെച്ചപ്പെട്ടിട്ടുണ്ട്. എഫ്പിഐ വില്‍പ്പന വിപണി വികാരത്തെ ബാധിക്കുന്നതായി ജിയോജിത് ഫിനാന്‍ഷ്യല്‍ ചീഫ് ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.
എന്‍എസ്ഡിഎല്‍ ഡാറ്റ പ്രകാരം ജനുവരിയില്‍ എഫ്പിഐ 28852 കോടി രൂപ വിറ്റഴിച്ചിട്ടുണ്ട്. 53887 കോടി രൂപയാണ് ക്യാഷ് മാര്‍ക്കറ്റിലെ വില്‍പ്പന.

ഇന്ത്യയില്‍ വില്‍ക്കുകയും മൂല്യനിര്‍ണയം ആകര്‍ഷകമായ ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ തുടങ്ങിയ വിലകുറഞ്ഞ വിപണികളില്‍ വാങ്ങുകയുമാണ് എഫ്പിഐ ചെയ്യുന്നത്.

ജനുവരിയില്‍ ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ എന്നിവ യഥാക്രമം 5.4%, 10.4%, 8.4% ഉയര്‍ന്നപ്പോള്‍ ഇന്ത്യ 2.4% ഇടിഞ്ഞു. ഡെറിവേറ്റീവ് വിപണിയിലും എഫ്ഐഐകള്‍ വളരെ കുറവാണ്. അതേസമയം ട്രെന്‍ഡ് അധികകാലം തുടരില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.

ഇന്ത്യന്‍ ഗ്രോത്ത് സ്റ്റോറിയില്‍ നിന്ന് പ്രയോജനം നേടണമെങ്കില്‍ എഫ്‌ഐഐകള്‍ക്ക് ഇവിടെ നിക്ഷേപം നടത്തേണ്ടിവരും.

X
Top