പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ വ​ന്‍ മു​ന്നേ​റ്റ​വു​മാ​യി കേ​ര​ളംമ്യൂച്വൽഫണ്ടിലെ മലയാളിപ്പണം റെക്കോർഡ് തകർത്ത് മുന്നോട്ട്കേരളത്തിലെ 65% കുടുംബങ്ങള്‍ക്കും സമ്പാദ്യമില്ലെന്ന് കണ്ടെത്തൽ; നിക്ഷേപത്തിൽ പിന്നോട്ട് പോകുമ്പോഴും കടക്കെണി ഭീഷണിയാകുന്നുപണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ 3.1 ശതമാനം വർദ്ധന

നവംബറില്‍ വിദേശ നിക്ഷേപകരുടെ വില്‍പ്പന കുറഞ്ഞു

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വില്‍പ്പന നവംബര്‍ ആദ്യ വാരത്തില്‍ കുറഞ്ഞു. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപവും നവംബറില്‍ കുറഞ്ഞുവെന്നത്‌ ശ്രദ്ധേയമാണ്‌.

ഒക്‌ടോബറില്‍ വിദേശ നിക്ഷേപകര്‍ റെക്കോഡ്‌ വില്‍പ്പനയാണ്‌ നടത്തിയിരുന്നത്‌. 94,017 കോടി രൂപയുടെ വില്‍പ്പനയാണ്‌ അവ കഴിഞ്ഞ മാസം നടത്തിയത്‌.

നവംബറിലെ ആദ്യ അഞ്ച്‌ വ്യാപാരദിനങ്ങളില്‍ 19,993.7 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റു. അതേ സമയം കഴിഞ്ഞ മാസത്തെ ആദ്യ അഞ്ച്‌ വ്യാപാരദിനങ്ങളില്‍ 44,914 കോടി രൂപയുടെ വില്‍പ്പന അവ നടത്തിയിരുന്നു.

കഴിഞ്ഞ മാസത്തെ മൊത്തം വില്‍പ്പനയുടെ ഏകദേശം പകുതിയായിരുന്നു ഇത്‌. അതേസമയം നവംബറിലെ ആദ്യ വ്യാപാര ദിനങ്ങളില്‍ 6988 കോടി രൂപയുടെ നിക്ഷേപം ആഭ്യന്തര ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നടത്തി.

കഴിഞ്ഞമാസം ആദ്യനാല്‌ ദിവസങ്ങളില്‍ ആഭ്യന്തര നിക്ഷേപകര്‍ ഓഹരി വിപണിയില്‍ 34,958 കോടി രൂപയുടെ നിക്ഷേപമാണ്‌ നടത്തിയിരുന്നത്‌. അവ കഴിഞ്ഞ മാസം മൊത്തം നടത്തിയ നിക്ഷേപം 90,770 കോടി രൂപയായിരുന്നു.

വിദേശ നിക്ഷേപകര്‍ വില്‍പ്പനയിലൂടെയും ആഭ്യന്തര നിക്ഷേപകര്‍ വാങ്ങലിലൂടെയും റെക്കോഡ്‌ സൃഷ്‌ടിച്ച മാസമായിരുന്നു ഒക്‌ടോബര്‍. കഴിഞ്ഞ മാസം വിദേശ നിക്ഷേപകര്‍ പ്രാഥമിക വിപണിയില്‍ 19,841.9 കോടി രൂപ നിക്ഷേപിച്ചു. ദ്വിതീയ വിപണിയില്‍ 1,13,858.8 രൂപ കോടി രൂപയുടെ വില്‍പ്പന നടത്തുകയും ചെയ്‌തു.

കമ്പനികളുടെ രണ്ടാം ത്രൈമാസ ഫലങ്ങള്‍, ഭൗമ രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ആയിരിക്കും വിദേശ നിക്ഷേപകരുടെ നിലപാടിനെ തുടര്‍ന്നും സ്വാധീനിക്കുന്നത്‌.

X
Top