ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ഈ മാസം ഇതുവരെ എഫ്പിഐ അറ്റ നിക്ഷേപം 3200 കോടി രൂപ

മുംബൈ: ഒരിടവേളയ്ക്ക് ശേഷം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) അറ്റ നിക്ഷേപകരായി. ഈ മാസത്തില്‍ ഇതുവരെ 3200 കോടി രൂപ നിക്ഷേപം നടത്താന്‍ അവര്‍ തയ്യാറായിട്ടുണ്ട്. ആഗോള അനിശ്ചിതാവസ്ഥ, ചൈനയുടെ സാമ്പത്തിക പ്രതിസന്ധി, ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ശക്തി എന്നിവയാണ് എഫ്പിഐയെ ഇന്ത്യയിലേയ്ക്കാകര്‍ഷിക്കുന്ന ഘടകങ്ങള്‍.

ഡിപ്പോസിറ്ററികളില്‍ നിന്നുള്ളകണക്കുകള്‍ പ്രകാരം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഓഗസ്റ്റ് 1 മുതല്‍ 11 വരെ 3,272 കോടി രൂപ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിക്ഷേപിച്ചു. എന്നിരുന്നാലും, ഓഗസ്റ്റ് ആദ്യ വാരത്തില്‍ എഫ്പിഐകള്‍ അറ്റ വില്‍പനക്കാരായി. 2,000 കോടിയിലധികം രൂപയാണ് ആ ആഴ്ച അവര്‍ പിന്‍ലവിച്ചത്.

മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കഴിഞ്ഞ അഞ്ച് മാസങ്ങളില്‍ ഇന്ത്യന്‍ ഇക്വിറ്റികള്‍ തടസ്സമില്ലാതെ അറ്റ എഫ്പിഐ ഇന്‍ഫ്ളോയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്ന് മാസങ്ങളിലെ (മെയ്, ജൂണ്‍, ജൂലൈ) എഫ്പിഐ നിക്ഷേപം 40,000 കോടി രൂപ വീതമാണ്. ജൂലൈയില്‍ 46,618 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയും മേയില്‍ 43,838 കോടി രൂപയും എഫ്പിഐകള്‍ ഒഴുക്കി.

X
Top