ന്യൂഡല്‍ഹി: ഫെബ്രുവരി 17 ന് അവസാനിച്ച വാരത്തില്‍ വിദേശ നിക്ഷേപകര്‍ 7600 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. തൊട്ടുമുന്നത്തെ ആഴ്ചയില്‍ 3920 കോടി രൂപയുടെ അറ്റപിന്‍വലിക്കല്‍ നടത്തിയശേഷമാണ് എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ്) ചുവടുമാറ്റിയത്. ജനുവരി തൊട്ടു തുടങ്ങിയ വലിയ തോതിലുള്ള വിറ്റഴിക്കല്‍ വിദേശ നിക്ഷേപകര്‍ അവസാനിപ്പിച്ചതായി തോന്നുന്നു, ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.
ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്ന നിലയിലെത്തുന്ന പക്ഷം പിന്മാറ്റം പുനരാരംഭിച്ചേക്കാം. മൂല്യനിര്‍ണ്ണയത്തിന് ഉപരിയായി മികച്ച വളര്‍ച്ചാ സാധ്യതയും അവസരങ്ങളുമാണ് വിദേശ നിക്ഷേപകര്‍ മാനദണ്ഢമാക്കുന്നത് ,മോണിംഗ് സ്റ്റാര്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ നിരീക്ഷിക്കുന്നു. 2023 തുടക്കം മുതല്‍ എഫ്പിഐകള്‍ അറ്റ വില്‍പനക്കാരാണ്.
ഫെബ്രുവരി 10 വരെ അവര്‍ പിന്‍വലിച്ച തുക 38524 കോടി രൂപ. ജനുവരിയില്‍ മാത്രം 28852 കോടി രൂപ പിന്‍വലിച്ചു. 5944 കോടി രൂപയുടെ അറ്റ നിക്ഷേപം കടവിപണിയില്‍ നടത്താന്‍ അതേസമയം വിദേശ നിക്ഷേപകര്‍ തയ്യാറായിട്ടുണ്ട്.