മുംബൈ: കോവിഡ് കേസുകളുടെ ആധിക്യവും മാന്ദ്യഭീതിയും പുതുവത്സരാഴ്ചയില്‍ വിദേശ നിക്ഷേപകരെ അറ്റ വില്‍പനക്കാരാക്കി. ഏകദേശം 5,900 കോടി രൂപയാണ് എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍) കഴിഞ്ഞയാഴ്ച പിന്‍വലിച്ചത്. ഏതാനും ആഴ്ചകളായി എഫ്പിഐകള്‍ അറ്റഓഫ്‌ലോഡിംഗാണ് നടത്തുന്നത്.
അതിനിയും തുടരുമെന്ന കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡ് ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍) മേധാവി ശ്രീകാന്ത് ചൗഹാന്‍ പ്രവചിക്കുന്നു. ജിഡിപി ആശങ്കകള്‍, ആഗോള പലിശനിരക്ക് വര്‍ധന, കുറഞ്ഞ മൂന്നാം പാദ വരുമാനമാണ് കാരണം. ഡെപ്പോസീറ്ററിസില്‍ നിന്നുള്ള കണക്ക് പ്രകാരം 5872 കോടി രൂപയുടെ അറ്റവില്‍പനയാണ് ജനുവരി 2-6 ദിവസങ്ങളില്‍ എഫ്പിഐ നടത്തിയത്.
ഇതോടെ തുടര്‍ച്ചായ 11 ദിവസങ്ങളില്‍ അവര്‍ അറ്റ പിന്‍വലിക്കല്‍ നടത്തി. വിറ്റഴിക്കപ്പെട്ട ഓഹരികളുടെ മൂല്യം 14,300 കോടി രൂപ. അതേസമയം ഡിസംബര്‍, നവംബര്‍ മാസങ്ങളില്‍ യഥാക്രമം 11,119 കോടി രൂപ, 36,239 കോടി രൂപ എന്നിങ്ങനെ അറ്റ വാങ്ങലായിരുന്നു നടന്നത്.
മൊത്തം 2022 വര്‍ഷത്തെ കണക്കെടുത്താല്‍ 1.21 ലക്ഷം കോടി അറ്റ വിദേശനിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. കടവിപണികളുടേതും സമാനട്രെന്‍ഡാണ്. ജനുവരി ആദ്യ ആഴ്ചയില്‍ 1240 കോടി രൂപയുടെ വായ്പ സെ്ക്യൂരിറ്റികള്‍ ഓഫ്‌ലോഡ് ചെയ്യപ്പെട്ടു.
ഇന്ത്യയ്ക്ക് പുറമെ തായ് വാന്‍, ഇന്ത്യോനേഷ്യ എന്നിവിടങ്ങളിലും എഫ്പിഐ ഒഴുക്ക് നെഗറ്റീവാണ്. അതേസമയം ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, തായ്‌ലന്റ് രാഷ്ട്രങ്ങളില്‍ അറ്റ എഫ്പിഐ വാങ്ങല്‍ ദൃശ്യമാണ്.