Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐടി മേഖലയില്‍ നിന്നും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത് 2.12 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: വിവരസാങ്കേതിക മേഖലയില്‍ നിന്ന് എഫ്‌ഐഐകള്‍ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍)  2023 ല്‍ ഇതുവരെ 2.12 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചു. എന്നിരുന്നാലും, മ്യൂച്വല്‍ ഫണ്ടുകള്‍ ചില മിഡ്ക്യാപ് ഐടി കമ്പനികളില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ  സോഫ്‌റ്റ്വെയര്‍ സേവന സ്ഥാപനമായ ഇന്‍ഫോസിസിലെ എഫ്‌ഐഐ പങ്കാളിത്തം 33.43 ശതമാനമായാണ് കുറഞ്ഞത്.

 തുടര്‍ച്ചയായ രണ്ടാം പാദത്തിലും  എഫ്‌ഐഐകള്‍ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയില്‍ ഓഹരികള്‍ കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ സോഫ്‌റ്റ്വെയര്‍ കയറ്റുമതിക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ (ടിസിഎസ്) എഫ്‌ഐഐ ഹോള്‍ഡിംഗ്‌സ് 12.46 ശതമാനമായാണ് കുറഞ്ഞത്. നേരത്തെയിത് 12.72 ശതമാനമായിരുന്നു.

ടെക് മഹീന്ദ്രയിലെ എഫ്‌ഐഐ ഹോള്‍ഡിംഗില്‍ 100 ബേസിസ് പോയിന്റിന്റെ കുറവാണുണ്ടായത്. മുന്‍പാദത്തിലെ 26.87 ശതമാനത്തില്‍ നിന്ന് ഹോള്‍ഡിംഗ് 25.69 ശതമാനമായി കുറയുകയായിരുന്നു. ഇത് തുടര്‍ച്ചയായ പത്താംമാസമാണ് എഫ്‌ഐഐകള്‍ ടെക് മഹീന്ദ്രയിലെ ഓഹരികള്‍ കുറയ്ക്കുന്നത്.

മറ്റ് ഐടി സ്ഥാപനങ്ങളായ കോഫോര്‍ജ് ലിമിറ്റഡ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി സര്‍വീസസ് ലിമിറ്റഡ്, എല്‍ടിഐ മിന്‍ഡ്ട്രീ ലിമിറ്റഡ്, എംഫാസിസ് ലിമിറ്റഡ്, അഫ്‌ലെ ഇന്ത്യ, ബിര്‍ളാസോഫ്റ്റ് ലിമിറ്റഡ്, പെര്‍സിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ് എന്നിവയും എഫ്‌ഐഐ വില്‍പനയ്ക്ക് സാക്ഷ്യം വഹിച്ചു.

X
Top