ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

സെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 57,359 കോടി രൂപയുടെ അറ്റനിക്ഷേപമാണ്‌ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഈ മാസം 27 വരെ നടത്തിയത്‌. ഈ വര്‍ഷം നടത്തിയ നിക്ഷേപം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു.

2024ല്‍ ഒരു മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്‌ സെപ്‌റ്റംബറിലുണ്ടായത്‌. ഒപ്പം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും നിക്ഷേപം നടത്തിയതോടെ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങി.

യുഎസ്സിലെ സെന്‍ട്രല്‍ ബാങ്ക്‌ ആയ ഫെഡ റല്‍ റിസര്‍വ്‌ പലിശനിരക്ക്‌ കുറച്ചത്‌ ചെലവേറിയ നിലയിലും ഇന്ത്യന്‍ വിപണിയിലെ ഓഹരികള്‍ വാങ്ങുന്നതിന്‌ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ച ഘടകമാണ്‌.

ഇനിയും നിരക്ക്‌ കുറയ്‌ക്കുമെന്ന സൂചന നിലനില്‍ക്കെ യുഎസ്സിലെ ബോണ്ടുകള്‍ അനാകര്‍ഷകമാകുന്നത്‌ ഓഹരി വിപണിയിലേക്ക്‌ നിക്ഷേപം എത്തുന്നതിന്‌ വഴിവെച്ചു.

ഓഗസ്റ്റില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ 7320 കോടി രൂപയാണ്‌ നിക്ഷേപിച്ചത്‌. ഓഗസ്റ്റിലെ അവസാന വാരം 28,521 കോടി രൂപയുടെ ഓഹരികള്‍ അവ വാങ്ങിയിരുന്നു. അതിന്റെ ഇരട്ടി നിക്ഷേപം ആണ്‌ അവ കഴിഞ്ഞ നാല്‌ ആഴ്‌ചയായി നടത്തിവന്നത്‌.

തുടര്‍ച്ചയായി നാലാമത്തെ മാസമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തുന്നത്‌. ജൂണില്‍ 26,565 കോടി രൂപയുടെയും ജൂലൈയില്‍ 32,365 കോടി രൂപയുടെയും അറ്റനിക്ഷേപം നടത്തിയിരുന്നു.

ഏപ്രിലില്‍ 8671 കോടി രൂപയുടെയും മെയില്‍ 25586.33 കോടി രൂപയുടെയും വില്‍പ്പനയായിരുന്നു അവ നടത്തിയിരുന്നത്‌. ഫെബ്രുവരിയിലും മാര്‍ച്ചിലും അറ്റനിക്ഷേപം നടത്തി. യഥാക്രമം 1539 കോടിയും35,098 കോടിയും.

അതേ സമയം 25,744 കോടി രൂപയുടെ വില്‍പ്പനയാണ്‌ ജനുവരിയില്‍ നടത്തിയത്‌.

X
Top