Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എഫ്പിഐ വാങ്ങല്‍ തുടരുന്നു, ജൂലൈയിലെ അറ്റ നിക്ഷേപം 45365 കോടി രൂപ

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ജൂലൈയില്‍ 45,365 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. സുസ്ഥിരമായ മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളും വരുമാന വളര്‍ച്ചയുമാണ് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. അതേസമയം അവസാന ആഴ്ചയില്‍ വില്‍പന ദൃശ്യമാണ്.

യുഎസ് ഫെഡ് റിസര്‍വ് 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് തയ്യാറായതോടെയാണിത്. കൂടുതല്‍ വര്‍ദ്ധനവിനുള്ള സാധ്യത യുഎസ് കേന്ദ്രബാങ്ക് തള്ളികളഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ കൂടുതല്‍ വില്‍പനയ്ക്ക് വിദേശ നിക്ഷേപകര്‍ തയ്യാറായേക്കും.

നിരക്ക് വര്‍ദ്ധന, നിക്ഷേപ തീരുമാനങ്ങള്‍ വിലയിരുത്താന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കും, മോര്‍ണിംഗ്സ്റ്റാര്‍ ഇന്ത്യ മാനേജര്‍ റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറയുന്നു. മാര്‍ച്ച് മുതല്‍ എഫ്പിഐകള്‍ ഇന്ത്യന്‍ ഓഹരികളുടെ അറ്റ വാങ്ങല്‍കാരാണ്. നടപ്പ് മാസത്തില്‍ മാത്രം 45356 കോടി രൂപയുടെ അറ്റ നിക്ഷേപം അവര്‍ നടത്തി.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള നിക്ഷേപത്തിന് പുറമെ ബള്‍ക്ക് ഡീലുകള്‍, പ്രാഥമിക വിപണികള്‍ എന്നിവയിലൂടെയുള്ള നിക്ഷേപവും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് അറ്റ ഒഴുക്ക് 40,000 കോടി രൂപ കടക്കുന്നത്.

X
Top