ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സര്‍ക്കാര്‍ പണം ചെലവിടുന്ന മേഖലകളില്‍ വിദേശ നിക്ഷേപം വര്‍ധിക്കുന്നു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറ്റവില്‍പ്പന നടത്തുകയാണെങ്കിലും വളര്‍ച്ചാ സാധ്യതയുള്ള ചില മേഖലകളില്‍ അവ ഗണ്യമായ നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്‌.

കാപ്പിറ്റല്‍ ഗുഡ്‌സ്‌, കണ്‍സ്‌ട്രക്ഷന്‍, കണ്‍ട്രക്ഷന്‍ മെറ്റീരിയല്‍സ്‌ തുടങ്ങിയ മൂലധന നിക്ഷേപം ഏറെ ആവശ്യമായി വരുന്ന മേഖലഖളിലെ കമ്പനികളില്‍ അവ ഓഹരി പങ്കാളിത്തം ഉയര്‍ത്തി.

മെയ്‌ മാസത്തില്‍ അവ ഈ മേഖലകളിലെ വെയിറ്റേജ്‌ 2.37 ശതമാനം ഉയര്‍ത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തങ്ങളുടെ നിക്ഷേപത്തിന്റെ 9.1 ശതമാനം നിക്ഷേപവും വിനിയോഗിച്ചിരിക്കുന്നത്‌ ഈ മേഖലകളിലാണ്‌.

11.1 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപമാണ്‌ നടപ്പു സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ നടത്താനൊരുങ്ങുന്നത്‌. മുന്‍വര്‍ഷം 9.5 ലക്ഷം കോടി രൂപയാണ്‌ മൂലധന ചെലവായി വിനിയോഗിച്ചത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കാപ്പിറ്റല്‍ ഗുഡ്‌സ്‌ മേഖലയിലെ നിക്ഷേപം 5.4 ശതമാനമായി ഉയര്‍ത്തി. ഒരു വര്‍ഷം മുമ്പ്‌ ഇത്‌ 2.2 ശതമാനമായിരുന്നു. കണ്‍സ്‌ട്രക്ഷന്‍, കണ്‍ട്രക്ഷന്‍ മെറ്റീരിയല്‍സ്‌ മേഖലകളിലെ നിക്ഷേപം 1.7 ശതമാനത്തില്‍ നിന്നും 2.1 ശതമാനമായി ഉയര്‍ത്തി.

ഏപ്രില്‍ 15നും മെയ്‌ 15നും ഇടയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 333 ദശലക്ഷം ഡോളറാണ്‌ കാപ്പിറ്റല്‍ ഗുഡ്‌സ്‌ മേഖലയില്‍ നിക്ഷേപിച്ചത്‌. അതേ സമയം ഇക്കാലയളവില്‍ അവ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ 470 കോടി ഡോളര്‍ പിന്‍വലിച്ചിരുന്നു.

മ്യൂച്വല്‍ ഫണ്ടുകളും കാപ്പിറ്റല്‍ ഗുഡ്‌സ്‌ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിച്ചു. 7.9 ശതമാനം നിക്ഷേപമാണ്‌ അവ ഈ മേഖലയില്‍ നടത്തിയിട്ടുള്ളത്‌.

പ്രൈവറ്റ്‌ ബാങ്ക്‌, ഓട്ടോമൈബൈല്‍, ടെക്‌നോളജി എന്നിവ കഴിഞ്ഞാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത്‌ കാപ്പിറ്റല്‍ ഗുഡ്‌സ്‌ മേഖലയിലാണ്‌.

X
Top