2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

ജനുവരിയില്‍ എഫ്‍പിഐകള്‍ നിക്ഷേപിച്ചത് 3,900 കോടി രൂപ

മുംബൈ: യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ജാഗ്രതാപൂര്‍ണമായ നിലപാട് സ്വീകരിക്കുകയും ഈ മാസം ആദ്യത്തെ രണ്ടാഴ്‌ചയിൽ ഏകദേശം 3,900 കോടി രൂപ ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപിക്കുകയും ചെയ്‌തു.

ഡിസംബറിൽ 66,134 കോടി രൂപയുടെ അറ്റനിക്ഷേപമാണ് ഇന്ത്യന്‍ ഇക്വിറ്റികളിലേക്ക് എഫ്‍പിഐകള്‍ എത്തിച്ചിരുന്നു. അതിനുമുമ്പ് നവംബറിൽ 9,000 കോടി രൂപ നിക്ഷേപിച്ചു. ഈ മാസം (ജനുവരി 12 വരെ) ഇന്ത്യൻ ഓഹരികളിൽ വിദേശ നിക്ഷേപകർ 3,864 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി.

“ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് ട്രേഡിങ്ങിൽ എക്കാലത്തെയും ഉയർന്ന നിലവാരത്തിന് അടുത്തേക്ക് എത്തിയ എഫ്‍പിഐകള്‍ ലാഭം ബുക്ക് ചെയ്യുന്നതാണ് ഏറ്റവും പുതിയ നിക്ഷേപ പാറ്റേണിന്റെ പ്രധാന കാരണം,” മോണിംഗ്സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ – മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.

തുടരുന്ന ജിയോപൊളിറ്റിക്കൽ സംഘര്‍ഷങ്ങളും അപകടസാധ്യതയാണ്, നിക്ഷേപ തീരുമാനങ്ങൾ എടുക്കുമ്പോൾ വിദേശ നിക്ഷേപകർ ഇത് കണക്കിലെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എഫ്‍പിഐകൾ കട വിപണിയില്‍ ബുള്ളിഷായി തുടരുകയും ജനുവരിയില്‍ ഇതുവരെ 7,912 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തതു. ഡിസംബറിൽ 18,302 കോടി രൂപയും നവംബറിൽ 14,860 കോടി രൂപയും ഒക്ടോബറിൽ 6,381 കോടി രൂപയുമായിരുന്നു കട വിപണിയിലെ എഫ്‍പിഐകളുടെ അറ്റ നിക്ഷേപം.

അടുത്ത വർഷം ജൂൺ മുതൽ ഇന്ത്യൻ ഗവൺമെന്റ് ബോണ്ടുകൾ തങ്ങളുടെ ബെഞ്ച്മാർക്ക് എമർജിംഗ് മാർക്കറ്റ് സൂചികയിൽ ചേർക്കുമെന്ന് ജെപി മോർഗൻ ചേസ് ആൻഡ് കമ്പനി നടത്തിയ പ്രഖ്യാപനം കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ ബോണ്ട് വിപണികളിലേക്കുള്ള എഫ്‍പിഐ വരവ് ഉയര്‍ത്തിയിട്ടുണ്ട്.

X
Top