മുംബൈ: വിദേശ നിക്ഷേപകര്‍ മാര്‍ച്ച് മാസത്തില്‍ ഇതുവരെ 11500 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. അദാനി ഗ്രൂപ്പ് കമ്പനികളില്‍ യുഎസ് ആസ്ഥാനമായ ജിക്യുജി പാര്‍ട്‌നേഴ്‌സ് നടത്തിയ നിക്ഷേപമാണ് ഇതില്‍ മുഖ്യം. അതേസമയം വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുമെന്ന് വിദഗ്ധര്‍ പ്രതികരിക്കുന്നു.
സിലിക്കണ്‍ വാലി, സിഗ്നേച്ച്വര്‍ ബാങ്കുകളുടെ തകര്‍ച്ചയെ തുടര്‍ന്നാണിത്. ഡെപോസിറ്ററികളില്‍ നിന്നുള്ള കണക്കുപ്രകാരം മാര്‍ച്ച് 17 വരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 11495 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് നടത്തിയത്. അതേസമയം ഫെബ്രുവരിയില്‍ 5294 കോടി രൂപയും ജനുവരിയില്‍ 28852 കോടി രൂപയും പിന്‍വലിക്കപ്പെട്ടു.
2023 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 22651 കോടി രൂപയുടെ എഫ്പിഐ അറ്റ വില്‍പന നടന്നു. കടവിപണിയില്‍ നിന്നും തിരിച്ചൊഴികിയത് 2550 കോടി രൂപ.എഫ്പിഐകള്‍ നിക്ഷേപം നടത്തുന്ന പ്രധാന മേഖലക മൂലധന ചരക്കുകളാണ്.
സാമ്പത്തിക സേവന വിഭാഗത്തില്‍ വാങ്ങലും വില്‍പനയും ദൃശ്യമാകുന്നു. വരും ദിവസങ്ങളില്‍ എഫ്പിഐകള്‍ അറ്റവില്‍പനക്കാരാകും, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വികെ വിജയകുമാര്‍ നിരീക്ഷിച്ചു.