ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

അറ്റവാങ്ങല്‍കാരായി വിദേശനിക്ഷേപകര്‍, ഈ മാസം വിപണിയിലേയ്ക്ക് ഒഴുക്കിയത് 19,000 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയിലേയ്ക്ക് ഒഴുക്കിയത് 19,000 കോടി രൂപ. യു.എസ് പണപ്പെരുപ്പം കുറഞ്ഞതും ഡോളര്‍ വിലയിടിവുമാണ് വിദേശ നിക്ഷേപകരെ അറ്റ വാങ്ങല്‍കാരാക്കിയത്. ഒക്ടോബറിലും സെപ്തംബറിലും നേര്‍ വിപരീതമായിരുന്നു ട്രെന്‍ഡ്.

യഥാക്രമം 8 കോടി രൂപയുടേയും 7624 കോടി രൂപയുടെയും അറ്റ വില്‍പനയാണ് ഈ മാസങ്ങളില്‍ അവര്‍ നടത്തിയത്. അതിന് മുന്‍പ് ഓഗസ്റ്റില്‍ 51,200 കോടി രൂപയും ജൂലൈയില്‍ 5000 കോടി രൂപയും നിക്ഷേപിച്ചു. അതിനും മുന്‍പുള്ള ഒന്‍പതുമാസങ്ങളില്‍ എഫ്പിഐകള്‍ തുടര്‍ച്ചയായി ഫണ്ട് പിന്‍വലിക്കുകയായിരുന്നു.

യു.എസ് പണപ്പെരുപ്പം കുറഞ്ഞ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും വാങ്ങല്‍ തുടരുമെന്ന് ജിയോജിത്ത് ചീഫ് ഇന്‍വവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു. ഡോളര്‍, യു.എസ് ബോണ്ട് യീല്‍ഡുകളിലെ കുറവും ഇന്ത്യന്‍ സെപ്തംബര്‍ പാദ ഫലങ്ങള്‍ ആകര്‍ഷകമായതും ഗുണം ചെയ്യും. എങ്കിലും വാല്വേഷന്‍ ഉയര്‍ന്നാണിരിക്കുന്നത്.

ഡെപ്പോസിറ്ററികളില്‍ നിന്നുള്ള ഡാറ്റ പ്രകാരം നവംബര്‍ 1 തൊട്ട് 11 വരെയുള്ള ദിവസങ്ങളില്‍ 18,979 കോടി രൂപയുടെ അറ്റവാങ്ങലാണ് എഫ്പിഐ (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍) കള്‍ നടത്തിയത്. അതേസമയം ഡെബ്റ്റ് വിപണിയില്‍ അവര്‍ അറ്റ വില്‍പ്പനക്കാരായി. 2784 കോടി രൂപയുടെ ബോണ്ടുകള്‍ വിറ്റഴിക്കപ്പെട്ടും.

X
Top