Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

ഡിസംബറിലും അറ്റ വാങ്ങല്‍കാരായി എഫ്പിഐകള്‍

മുംബൈ: കഴിഞ്ഞ മാസം 36,200 കോടി രൂപയിലധികം നിക്ഷേപിച്ചതിന് ശേഷം, വിദേശ നിക്ഷേപകര്‍ നടപ്പ് മാസത്തിലും അറ്റ വാങ്ങല്‍കാരായി. ഡിസംബറില്‍ ഇതുവരെ 4,500 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റിയില്‍ നിക്ഷേപിച്ചത്. ഡോളര്‍ സൂചികയിലെ ഇടിവാണ് പ്രധാനമായും എഫ്പിഐ(ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ്)യെ ഇന്ത്യയിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്.

അതേസമയം, വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) കഴിഞ്ഞ നാല് ട്രേഡിംഗ് സെഷനുകളില്‍ വില്‍പ്പനക്കാരായി മാറിയിട്ടുണ്ട്. പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന് മുന്നോടിയായി ജാഗ്രതാ നിലപാട് സ്വീകരിക്കുകയും 3300 കോടി രൂപ പിന്‍വലിക്കുകയുമായിരുന്നു. എഫ് പിഐ വാങ്ങല്‍ വരും ദിവസങ്ങളില്‍ പെര്‍ഫോമിംഗ് സെക്ടറുകളില്‍ ഒതുങ്ങുമെന്നും ലാഭമെടുപ്പ് തുടരുമെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ വിലകുറഞ്ഞ വിപണികളിലേക്ക് നിക്ഷേപം നീങ്ങാന്‍ സാധ്യതയുണ്ട്. മൂല്യനിര്‍ണ്ണയം മിതമായതാണ് കാരണം. ‘വിദേശ മൂലധനം ആകര്‍ഷിക്കുന്നത് ഇന്ത്യ തുടരുമെങ്കിലും, ഉയര്‍ന്ന മൂല്യനിര്‍ണ്ണയം താല്‍ക്കാലികമായി പ്രതിബന്ധം സൃഷ്ടിക്കും’ വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

X
Top