മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നത് വിദേശ നിക്ഷേപകര്‍ കഴിഞ്ഞയാഴ്ചയും തുടര്‍ന്നു. 30600 കോടിയിലധികം രൂപയുടെ അറ്റവാങ്ങലാണ് ജൂണില്‍ ഇതുവരെ എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റേഴ്‌സ്) നടത്തിയത്.
മെയ് മാസത്തില്‍ 43,838 കോടി രൂപയും ഏപ്രിലില്‍ 11,631 കോടി രൂപയും മാര്‍ച്ചില്‍ 7,936 കോടി രൂപയും ഇവര്‍ നിക്ഷേപിച്ചിരുന്നു. ജനുവരി-ഫെബ്രുവരിയില്‍ 34,000 കോടി രൂപ പിന്‍വലിക്കപ്പെട്ടു.
വരും ദിവസങ്ങളില്‍ ഫണ്ട് ഒഴുക്ക് അസ്ഥിരമാകുമെന്ന് കോടക് സെക്യൂരിറ്റീസിലെ ശ്രീകാന്ത് ചൗഹാന്‍ പറയുന്നു. കേന്ദ്രബാങ്കുകള്‍ നിരക്ക് ഉയര്‍ത്തുന്നതാണ് കാരണം.
യൂറോപ്യന്‍ ബാങ്കുകളുടെ ചുവടുപിടിച്ച് ഫെഡ് റിസര്‍വും ജൂലൈയില്‍ നിരക്കുയര്‍ത്തിയേക്കും. ഇക്വിറ്റീസിന് പുറമെ കടവിപണിയിലും വിദേശ നിക്ഷേപം പോസിറ്റീവാണ്. 3051 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് കടവിപണിയില്‍ എഫ്പിഐകള്‍ കഴിഞ്ഞ നടത്തിയത്.
2023ല്‍ ഇതുവര 59900 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപവും 4500 കോടി രൂപയുടെ ഡെബ്റ്റ് മാര്‍ക്കറ്റ് നിക്ഷേപവും എഫ്പിഐകള്‍ നടത്തി.