ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എഫ്‌ഐഐകള്‍ നടത്തിയത്‌ ഒരാഴ്‌ചയിലെ ഏറ്റവും വലിയ വില്‍പ്പന

മുംബൈ: കഴിഞ്ഞയാഴ്‌ച ഇന്ത്യന്‍ ഓഹരി വിപണിയില്‍(Indian Stock Market) വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ/FII) നടത്തിയത്‌ 37,000 കോടി രൂപയുടെ വില്‍പ്പന.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഒരാഴ്‌ചയില്‍ നടത്തുന്ന ഏറ്റവും വലിയ വില്‍പ്പനയാണ്‌ ഇത്‌. കഴിഞ്ഞയാഴ്‌ച നിഫ്‌റ്റിയും(Nifty) സെന്‍സെക്‌സും(Sensex) നാലര ശതമാനമാണ്‌ ഇടിഞ്ഞത്‌. 2022 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്‌ ഇത്‌.

ഇന്‍ഡക്‌സ്‌ ഫ്യൂച്ചേഴ്‌സില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ലോംഗ്‌-ഷോര്‍ട്ട്‌ റേഷ്യോ 58 ശതമാനമായി കുറഞ്ഞു. ഇത്‌ സെപ്‌റ്റംബര്‍ 27ന്‌ 82 ശതമാനമായിരുന്നു. നിക്ഷേപകര്‍ ലോംഗ്‌ പൊസിഷനുകള്‍ കുറയ്‌ക്കുകയും ഷോര്‍ട്ട്‌ പൊസിഷനുകള്‍ വര്‍ധിപ്പിക്കുകയും ചെയ്‌തുവെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം, ചൈനയില്‍ നിക്ഷേപം നടത്തുന്ന പ്രവണത തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനയ്‌ക്ക്‌ ആക്കം കൂട്ടിയിട്ടുണ്ട്‌.

ഷോര്‍ട്ട്‌ പൊസിഷനുകള്‍ വര്‍ധിക്കുന്നത്‌ വിപണിയിലെ തിരുത്തല്‍ തുടരാനുള്ള സാധ്യതയുണ്ടെന്ന സൂചന കൂടിയാണ്‌. അതേ സമയം അനുകൂല വാര്‍ത്തകള്‍ ശക്തമായ ഷോര്‍ട്ട്‌ കവറിംഗിന്‌ വഴിയൊരുക്കുകയും ചെയ്യാവുന്നതാണ്‌.

സാങ്കേതികമായി നിഫ്‌റ്റിക്ക്‌ 25,000-25,100 പോയിന്റില്‍ ശക്തമായ താങ്ങുണ്ട്‌. ഈ നിലവാരം ഭേദിക്കപ്പെടുകയാണെങ്കില്‍ 24,400 പോയിന്റിലാണ്‌ അടുത്ത താങ്ങ്‌.

X
Top