ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

എഫ്പിഒ അറ്റ വില്‍പന ജനുവരിയില്‍ 17000 കോടി കവിഞ്ഞു

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) ഈ ആഴ്ചയിലുടനീളം അറ്റ വില്‍പനക്കാരായി. വെള്ളിയാഴ്ചമാത്രം 5,970 കോടിയിലധികം രൂപയാണ് ഇവര്‍ പിന്‍വലിച്ചത്. ചൈന ഹോങ്കോംഗ്, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് തുടങ്ങിയ വിലകുറഞ്ഞ വിപണികളാണ് നിലവില്‍ വിദേശ നിക്ഷേപകരുടെ ലക്ഷ്യ സ്ഥാനങ്ങള്‍.

ഷോര്‍ട്ടിംഗാണ് ഈ മാസം എഫ്പിഐകളെ സംബന്ധിച്ച് ലാഭകരമായതെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. അദാനി ഓഹരികളുടെ തകര്‍ച്ചയോടൊപ്പം എഫ്പിഐകളുടെ പിന്‍മാറ്റവും ജനുവരി 27 ന് വിപണിയെ ബാധിച്ചു. എന്‍എസ്ഡിഎല്‍ കണക്കുകള്‍ പ്രകാരം, ജനുവരിയില്‍ ഇതുവരെ 17,023 കോടി രൂപയാണ് എഫ്പിഐകള്‍ പിന്‍വലിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച അറ്റ വില്‍പനക്കാരായപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 4252.33 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ജനുവരിയില്‍ 29,232.29 കോടി രൂപയുടെ നിക്ഷേപമാണ് പിന്‍വലിച്ചത്.

ഡിസംബറില്‍ ഇത് 14,231.09 കോടി രൂപയായിരുന്നു.

X
Top