ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ നവംബര്‍ മാസ ഇക്വിറ്റി നിക്ഷേപം 36200 കോടി രൂപയിലധികം

മുംബൈ: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐകള്‍) നവംബറില്‍ ഇന്ത്യന്‍ ഇക്വിറ്റികളിലേയ്‌ക്കൊഴുക്കിയത് 36,200 കോടി രൂപയിലധികം. ഇതോടെ 2022 അവസാന മാസം ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നിലവില്‍ റെക്കോര്‍ഡ് ഉയരത്തിലാണുള്ളത്.

എഫ്പിഐ നിക്ഷേപം വരും നാളുകൡും തുടരുമെന്ന് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന മൂല്യനിര്‍ണ്ണയം അതേസമയം പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്.എട്ട് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനുശേഷം വെള്ളിയാഴ്ച വിപണി തിരുത്തല്‍ വരുത്തിയിരുന്നു.

എന്‍എസ്ഡിഎല്‍ ഡാറ്റ പ്രകാരം, നവംബറില്‍ എഫ്പിഐകള്‍ 36,239 കോടി രൂപ രൂപയുടെ ഓഹരികള്‍ വാങ്ങി- നടപ്പുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വാങ്ങല്‍. ഓഗസ്റ്റില്
എഫ്പിഐകള്‍ 51,204 കോടി രൂപ നിിക്ഷേപമിറക്കിയിരുന്നു.

നവംബറില്‍ എഫ്പിഐകള്‍ പ്രധാനമായും ഇക്വിറ്റികളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. മറ്റ് വിപണി ഇന്‍സ്ട്രുമെന്റുകളില്‍ അവര്‍ അറ്റ വില്‍പനക്കാരായി. 1637 കോടി രൂപയാണ് കടവിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്.

കടം-വിആര്‍ആര്‍ ഇനത്തില്‍ 540 കോടി രൂപയും ഹൈബ്രിഡില്‍ 214 കോടി രൂപയുമാണ് പുറത്തേക്ക് ഒഴുക്കിയത്. ആഭ്യന്തര ഇക്വിറ്റികളിലെ ശക്തമായ വാങ്ങല്‍ കാരണം ഇന്ത്യന്‍ വിപണിയില്‍ എഫ്പിഐകളുടെ അറ്റനിക്ഷേപം നവംബറില്‍ 33,847 കോടി രൂപയായി മാറുകയായിരുന്നു. ഒക്ടോബര്‍ മാസത്തില്‍, എഫ്പിഐകള്‍ 8 കോടി രൂപയുടെ ഇക്വിറ്റയാണ് വില്‍പന നടത്തിയത്.

കടവിപണിയില്‍ നിന്ന് 3532 കോടി രൂപയും ഹൈബ്രിഡ് വിപണിയില്‍ നിന്ന് 301 കോടി രൂപയും പിന്‍വലിക്കപ്പെട്ടു.

X
Top