2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

ഐടി ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ 7000 കോടി നിക്ഷേപിച്ചു

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഐടി ഓഹരികള്‍ വാങ്ങാനായി 7000 കോടി രൂപ വിനിയോഗിച്ചു. ക്യു2വില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ മേഖലകളിലൊന്ന്‌ ഐടിയാണ്‌.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ നിഫ്‌റ്റി ഐടി സൂചികയിലെ പത്ത്‌ ഓഹരികളില്‍ ഒന്‍പതും നിഫ്‌റ്റിയേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കി. ക്യു2വില്‍ നിഫ്‌റ്റി 2.3 ശതമാനമാണ്‌ ഉയര്‍ന്നത്‌. എല്‍ടിഐ മൈന്റ്‌ ട്രീ മാത്രമാണ്‌ നിഫ്‌റ്റിയേക്കാള്‍ താഴ്‌ന്ന നേട്ടം രേഖപ്പെടുത്തിയത്‌.

2023ല്‍ ആഗോള ഐടി മേഖല 4.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ്‌ ഗാര്‍ട്‌ണേഴ്‌സിന്റെ പ്രവചനം. ഇത്‌ ഐടി ഓഹരികളുടെ ഡിമാന്റ്‌ ഉയര്‍ത്തി.

ഐടി ഓഹരികളുടെ ന്യായമായ മൂല്യവും മറ്റൊരു അനുകൂല ഘടകമായി. നിഫ്‌റ്റി ഐടി സൂചികയുടെ ഇപ്പോഴത്തെ പി/ഇ 18 ആണ്‌. അതേ സമയം നിഫ്‌റ്റി ഐടി സൂചികയുടെ ഇതുവരെയുള്ള ശരാശരി പി/ഇ 20 ആണ്‌.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഐടി ഓഹരികളില്‍ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ രണ്ടാം ത്രൈമാസത്തില്‍ അവ വാങ്ങാന്‍ താല്‍പ്പര്യം കാട്ടി.

രണ്ടാം ത്രൈമാസത്തില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്‌ എംഫാസിസ്‌ ആണ്‌-25.41 ശതമാനം. എല്‍&ടി ടെക്‌നോളജി സര്‍വീസസ്‌, പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌ എന്നിവ ഇരട്ടയക്കം നേട്ടം നല്‍കി.

രൂപയുടെ മൂല്യശോഷണം ഐടി കമ്പനികള്‍ക്ക്‌ അനുകൂലമായ മറ്റൊരു ഘടകമാണ്‌. പ്രധാനമായും കയറ്റുമതി ബിസിനസ്‌ ചെയ്യുന്ന ഐടി കമ്പനികള്‍ക്ക്‌ രൂപയുടെ മൂല്യശോഷണം വരുമാനം ഉയര്‍ത്താന്‍ സഹായകമാകും.

X
Top