2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

എഫ്‌പിഐ ഈമാസം വിറ്റഴിച്ചത് 9,800 കോടി രൂപ

മുംബൈ: വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌.പി.ഐ) ഇന്ത്യൻ ഇക്വിറ്റികളിൽ നിന്നുള്ള വില്പന തുടരുന്നു. ഒക്ടോബർ മാസം രണ്ട് ആഴ്ച പിന്നിടുമ്പോൾ എഫ്.പി.ഐകൾ ഏകദേശം 9,800 കോടി രൂപയുടെ അറ്റ പിൻവലിക്കൽ നടത്തിയതായാണ് കണക്കുകൾ.

കഴിഞ്ഞമാസം മൊത്തം 14,767 കോടി രൂപയുടെ അറ്റ പിൻവലിക്കലാണ് എഫ്‌.പി.ഐകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

യു.എസ്. ബോണ്ട് യീൽഡുകളിലെ തുടർച്ചയായ വർദ്ധനയും ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ ഫലമായുണ്ടായ അനിശ്ചിതത്വവും കാരണം ഇതിനു മുമ്പ് മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കഴിഞ്ഞ ആറ് മാസങ്ങളിൽ എഫ്‌.പി.ഐകൾ തുടർച്ചയായി ഇന്ത്യൻ ഓഹരികളിലെ വാങ്ങലുകാരായിരുന്നു. ഈ കാലയളവിൽ 1.74 ലക്ഷം കോടി രൂപ നിക്ഷേപം നടത്തി.

യു.എസിലെ പണപ്പെരുപ്പം ഫെബ്രുവരിയിലെ 6 ശതമാനത്തിൽ നിന്ന് ജൂലായിൽ 3.2 ശതമാനത്തിലേക്ക് കുറഞ്ഞതാണ് ഈ ഒഴുക്കിന് പ്രധാന കാരണമായത്. ഈമാസം പശ്ചിമേഷ്യൻ സംഘർഷവും എഫ്.പി.ഐകളുടെ നിക്ഷേപത്തിൽ സ്വാധീനം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

ഈ മാസം ഒക്ടോബർ 13 വരെ എഫ്.പി.ഐകൾ 9,784 കോടി രൂപയുടെ അറ്റ വില്പന ഓഹരികളിൽ നടത്തിയതായാണ് ഡിപ്പോസിറ്ററികളിലെ ഡാറ്റ രേഖകൾ വ്യക്തമാക്കുന്നത്.

അവലോകന കാലയളവിൽ എഫ്.പി.ഐകൾ രാജ്യത്തിന്റെ ഡെറ്റ് മാർക്കറ്റിൽ 4,000 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി.

ഇതോടെ, ഈ വർഷം ഇതുവരെ എഫ്.പി.ഐകൾ ഇക്വിറ്റിയിൽ നടത്തിയ മൊത്തം നിക്ഷേപം 1.1 ലക്ഷം കോടി രൂപയിലും ഡെറ്റ് മാർക്കറ്റിൽ നടത്തിയ നിക്ഷേപം 33,000 കോടി രൂപയുമായി.

ധനകാര്യം, ഊർജ്ജം, ഐടി തുടങ്ങിയ മേഖലകളിൽ വില്പന പ്രകടമായപ്പോൾ മൂലധന ഉത്പന്നങ്ങളിലും ഓട്ടോമൊബൈൽ മേഖലയിലും എഫ്.പി.ഐകൾ വാങ്ങൽ തുടർന്നു.

X
Top