ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

17 കോടിയുടെ മൂലധന നിക്ഷേപം സ്വന്തമാക്കി ഫ്രാമ്മർ എഐ

നിർമിതബുദ്ധി (എഐ/AI) അധിഷ്ഠിതമായ, ഉന്നത നിലവാരമുള്ള വിഡിയോ ഉള്ളടക്കങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭമായ ഫ്രാമ്മർ എഐ (Frammer AI), രണ്ട് മില്യൺ ഡോളറിന്റെ (ഏകദേശം 16.8 കോടി രൂപ) മൂലധന നിക്ഷേപം സ്വന്തമാക്കി.

വെഞ്ച്വർ കാപ്പിറ്റൽ സ്ഥാപനവും ഗെയിമിങ്, മീഡിയ രംഗത്തെ നിക്ഷേപകരുമായ ലുമികായിൽ (Lumikai) നിന്നാണ് സീഡ് ഫണ്ടിങ് വഴി നിക്ഷേപം. സ്പോർട്സ്, വിനോദ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനും ഡേറ്റ ട്രെയിനിങ് രംഗത്തെ നിക്ഷേപത്തിനും ഈ തുക വിനിയോഗിക്കുമെന്ന് ഫ്രാമ്മർ എഐ സഹസ്ഥാപകയും സിഇഒയുമായ സുപർണ സിങ് പറഞ്ഞു.

കമ്പനിയുടെ ടെക് ടീമിനെ ശക്തിപ്പെടുത്താനും ഉൽപന്ന വികസനവും വളർച്ചയും ത്വരിതപ്പെടുത്താനും ഫണ്ടിങ് സഹായിക്കുമെന്നും അവർ പറഞ്ഞു.

എൻഡിടിവി ഗ്രൂപ്പിന്റെ മുൻ മാനേജ്മെന്റ് അംഗങ്ങൾ ചേർന്ന് രൂപംനൽകിയതാണ് ഫ്രാമ്മർ എഐ. മുംബൈയിൽ ഒരുവർഷം മുമ്പായിരുന്നു തുടക്കം. എൻഡിടിവി ഗ്രൂപ്പ് പ്രസിഡന്റും സിഇഒയുമായിരുന്ന സുപർണ സിങ്, ചീഫ് സ്ട്രാറ്റജി ഓഫീസറായിരുന്ന അർജിത് ചാറ്റർജി, സിറ്റിഒയും സിപിഒയുമായിരുന്ന കവൽജിത് സിങ് ബേദി എന്നിവരാണ് ഫ്രാമ്മർ എഐയുടെ സ്ഥാപകർ.

അർജിത് സിഒഒയും (ചീഫ് ഓപറേറ്റിങ് ഓഫീസർ) കവൽജിത് സിങ് ബേദി ചീഫ് ടെക്നോളജി ഓഫീസറും (സിറ്റിഒ) ചീഫ് പ്രോഡക്ട് ഓഫീസറുമാണ് (സിപിഒ).

ഡിജിറ്റൽ മാധ്യമങ്ങൾക്കും കോർപ്പറേറ്റ് കമ്പനികൾക്കും സോഷ്യൽ മീഡിയ ഉപയോഗത്തിനുള്ള ഉന്നത നിലവാരമുള്ള ചെറു വിഡിയോകൾ നിർമിക്കുകയാണ് ഫ്രാമ്മർ എഐ ചെയ്യുന്നത്.

ദൈർഘ്യമേറിയ വിഡിയോകൾ അവയുടെ മൂല്യവും നിലവാരവും ഉള്ളടക്കവും നിലനിർത്തിക്കൊണ്ട് എഐ സാങ്കേതികവിദ്യയിലൂടെ ചെറു വിഡിയോകളാക്കും (ഷോർട്ട് വിഡിയോ). ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം റീൽ, യൂട്യൂബ് ഷോർട്സ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിഡിയോകളാക്കിയാണ് നൽകുക.

ഇവയ്ക്കൊപ്പം ട്രാൻസ്ക്രിപ്റ്റും ക്യാപ്ഷനുകളും സോഷ്യൽ മീഡിയ കീവേർഡുകളും ഉറപ്പാക്കും. എഐയുടെ പിന്തുണയുള്ള ഈ ചെറു വിഡിയോകൾ പ്രേക്ഷകരിലേക്ക് എത്തിച്ച് മികച്ച വരുമാനം നേടാൻ കമ്പനികൾക്ക് കഴിയും.

കോർപ്പറേറ്റ് കമ്പനികൾക്ക് ആവശ്യമായ വിഡിയോകളും ഫ്രാമ്മർ എഐ ഇത്തരത്തിൽ ലഭ്യമാക്കുന്നുണ്ട്. അര മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ അതിവേഗം 35ഓളം ചെറു വിഡിയോ പാക്കേജാക്കാൻ ഫ്രാമ്മർ എഐക്ക് കഴിയും.

ഡിജിറ്റൽ മാധ്യമരംഗം വലിയ വളർച്ചയാണ് നേടുന്നതെങ്കിലും നിലവാരമേറിയതും ഉള്ളടക്കം ചോരാതെയുമുള്ള ഹ്രസ്വ വിഡിയോകളുടെ അപര്യാപ്തത മാധ്യമ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയും ചെലവേറിയതുമാണ്.

നിലവിൽ യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയുള്ളതിനാൽ ഇത്തരം വിഡിയോകളുടെ ആവശ്യകതയും ഏറെയാണെന്ന് സുപർണ സിങ് പറഞ്ഞു.

മുമ്പ് പ്രവർത്തിച്ചിരുന്ന ചാനലും ഇത്തരം പ്രതിസന്ധി നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിനു പരിഹാരമാകുകയെന്ന ലക്ഷ്യത്തോടെ ഫ്രാമ്മർ എഐക്ക് തുടക്കമിട്ടതെന്ന് സുപർണ സിങ് പറഞ്ഞു.

ടിവി ചാനൽ, ഡിജിറ്റൽ മീഡിയ രംഗത്ത് 30 വർഷത്തെ പരിചയ സമ്പത്തുമായാണ് താനും സഹപ്രവർത്തകരും ചേർന്ന് ഫ്രാമ്മർ എഐക്ക് തുടക്കമിട്ടത്. ഇന്ത്യ ടുഡേ ഗ്രൂപ്പ്, സീ ന്യൂസ്, ഇൻഷുറൻസ് കമ്പനിയായ അക്കോ തുടങ്ങിയവ ഇന്ത്യയിൽ ഫ്രാമ്മർ എഐയുടെ ഉപഭോക്തൃനിരയിലുണ്ട്.

യുഎസ് ലിസ്റ്റഡ് കമ്പനിയായ ബ്രൈറ്റ്കോവിന്റെ എഐ കണ്ടന്റ് പങ്കാളിയുമാണ് ഫ്രാമ്മർ എഐ. മലയാളം ഉൾപ്പെടെ പ്രാദേശിക ഭാഷാ രംഗത്തേക്കും ഫ്രാമ്മർ എഐ ചുവടുവയ്ക്കുമെന്ന് സുപർണ സിങ് പറഞ്ഞു.

മലയാളത്തിന് പുറമേ ബംഗാളി, തമിഴ് തുടങ്ങിയ ഭാഷകളിലെ ചില സ്ഥാപനങ്ങളുമായി ചർച്ചകൾ നടക്കുകയാണ്.

X
Top