ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

കള്ളപ്പണം വെളുപ്പിക്കല്‍: ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണ്ണില്‍ ഇഡി പരിശോധന

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി അസറ്റ് മാനേജര്‍ ഫ്രാങ്ക്‌ലിന്‍ ടെമ്പിള്‍ടണുമായും അതിന്റെ മുന്‍ ്‌സിക്യൂട്ടീവുകളുമായും ബന്ധമുള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിരച്ചില്‍ നടത്തി.

കമ്പനിയുടെ മുംബൈ, ചെന്നൈ ഓഫീസുകളിലും ബന്ധപ്പെട്ട സ്ഥലങ്ങളിലുമാണ് തിരച്ചല്‍. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന് (പിഎംഎല്‍എ) കീഴില്‍ കമ്പനിക്കും അതിന്റെ പ്രമോട്ടര്‍മാര്‍ക്കുമെതിരായി അന്വേഷണ ഏജന്‍സി തെളവുകള്‍ ശേഖരിക്കുകയാണ്.

അതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.് 25,000 കോടി ആസ്തി മാനേജ്മെന്റിന് കീഴില്‍ (AUM) ഉള്ള ആറ് ഡെബ്റ്റ് സ്‌കീമുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി 200 നവംബറില്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 3 ലക്ഷം നിക്ഷേപകരാണ് സ്‌ക്കീമിലുണ്ടായിരുന്നത്.

പിഴയായി 5 കോടി രൂപ ചുമത്തിയ സെബി ഉപദേശക ഫീസായി പിരിച്ചെടുത്ത 450 കോടി രൂപ തിരികെ നല്‍കാനും ആവശ്യപ്പെട്ടു. സ്‌കീം നടത്തിപ്പിലെ ക്രമക്കേടുകള്‍ ആരോപിച്ച് പുതിയ ഡെബ്റ്റ് സ്‌കീമുകള്‍ ആരംഭിക്കുന്നതില്‍ നിന്നും കമ്പനിയെ റെഗുലേറ്റര്‍ വിലക്കി.

തുടര്‍ന്ന്, ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ചെന്നൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഈ കേസിന്റെ അന്വേഷണവേളയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ സംശയം ഉയര്‍ന്നത്. പിന്നീട് കേസ് ഇഡിയ്ക്ക് കൈമാറി.

X
Top