ന്യൂഡല്‍ഹി: ഫ്രഞ്ച് ഐടി കമ്പനിയായ എക്‌സ്പ്ലിയോയുടെ ഇന്ത്യന്‍ വിഭാഗം രണ്ടര വര്‍ഷത്തിനുള്ളില്‍ 5,000 ത്തോളം പേരെ നിയമിക്കും. രാജ്യത്ത് ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാനാണ് പദ്ധതി. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിക്കുന്നു.
യുഎസിലെ ബിസിനസ്സ് വിപുലീകരിക്കുന്നതിനാലാണ് കൂടുതല്‍ പേരെ നിയമിക്കുന്നതെന്ന് എക്‌സ്പ്ലിയോ സൊല്യൂഷന്‍സ് സിഇഒയും എംഡിയുമായ ബാലാജി വിശ്വനാഥന്‍ പറഞ്ഞു.
”പുതിയ ബിരുദധാരികളെ ഉള്‍പ്പെടെ അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ 5,000 ത്തിലധികം പേരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവി വളര്‍ച്ച മുന്നില്‍ കണ്ടാണിത്. ജീവനക്കാരുടെ എണ്ണം 9,700 ലധികമാക്കാനാണ് ശ്രമം. നിലവിലെ 4,700 പേരെ അപേക്ഷിച്ച് ഇരട്ടി,” ബാലാജി പറഞ്ഞു..
എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ്, ഗതാഗതം എന്നിവയിലാണ് എക്‌സ്പ്ലിയോ പാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ ആഗോളതലത്തില്‍ ഒന്നിലധികം വ്യവസായങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ആഗോള ബിസിനസിന്റെ 40 ശതമാനം എയ്‌റോസ്‌പേസില്‍ നിന്നും 35 ശതമാനം ഓട്ടോമോട്ടീവില്‍ നിന്നും 10 ശതമാനം ഗതാഗതത്തില്‍ ബാക്കി 15 ശതമാനം മറ്റ് മേഖലകളില്‍ നിന്നുമാണ്.