പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ഫ്രണ്ട് റണ്ണിങ് ആരോപണം: ക്വാണ്ട് മ്യൂച്വല്‍ ഫണ്ടിന്റെ സിഎഫ്ഒ രാജിവെച്ചു

മുംബൈ: ഫ്രണ്ട് റണ്ണിങ് ആരോപണത്തിൽ അന്വേഷണം നേരിടുന്ന ക്വാണ്ട് മ്യൂച്വൽ ഫണ്ടിന്റെ സിഎഫ്ഒ ഹർഷലാൽ പട്ടേൽ രാജിവെച്ചു. പകരം ശശി കതാരിയ ചുമതലയേറ്റു.

ക്വാണ്ട് മണി മാനേജേഴ്സ് ലിമിറ്റഡിന്റെ ഓപ്പറേഷൻസ് ഹെഡ്, എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനങ്ങളും കതാരിയ വഹിക്കുന്നുണ്ട്.

ക്വാണ്ടിന്റെ മുംബൈയിലെയും ഹൈദരാബാദിലെയും ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും കംപ്യൂട്ടറുകളും സെബി പിടിച്ചെടുത്തിരുന്നു.

അനധികൃതമായി ലാഭമുണ്ടാക്കുന്നതിന് ഉപയോഗിച്ചുവെന്ന് കരുതുന്ന രഹസ്യവിവരത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം.

ക്വാണ്ടുമായി ബന്ധപ്പെട്ട വ്യക്തിയോ ബ്രോക്കിങ് ഹൗസിൽ നിന്നുള്ളയാളോ ഇതിന് പിന്നിൽ ഉൾപ്പെട്ടിരിക്കാമെന്ന് സെബി സംശയിക്കുന്നു.

നിലവിൽ 90,000 കോടി രൂപയിലേറ ആസ്തിയാണ് വിവിധ ഫണ്ടുകളിലായി ക്വാണ്ട് എഎംസി കൈകാര്യം ചെയ്യുന്നത്.

X
Top