
ന്യൂഡല്‍ഹി: എസ്എംഇ വായ്പാദാതാക്കളായ എഫ്ടികാഷിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എന്‍ബിഎഫ്‌സി (നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി) ലൈസന്‍സ്. 60 ദശലക്ഷത്തിലധികം ചെറുകിട വ്യാപാരികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന എഫ്ടികാഷ് 2015 ല്‍ മുംബൈയിലാണ് സ്ഥാപിതമാകുന്നത്. സഞ്ജീവ് ചന്ദക്, ദീപക് കോത്താരി, വൈഭവ് ലോധ എന്നിവര്‍ സ്ഥാപിച്ച കമ്പനി വേഗത്തില്‍ വളരുന്ന സാമ്പത്തിക സാങ്കേതിക കമ്പനികളിലൊന്നാണ്.
600 കോടിയിലധികം വായ്പ ഇതിനോടകം വിതരണം ചെയ്യാനായി. വായ്പാ വിതരണം മൂന്നിരട്ടി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2023 സാമ്പത്തികവര്‍ഷത്തില്‍ 100 കോടി രൂപ വായ്പാ വിതരണം നടത്തുമെന്ന് കമ്പനി പറയുന്നു.
നോര്‍ത്തേണ്‍ ആര്‍ക്ക്, ഉഗ്രോ, ആംബിറ്റ് എന്നിവയുമായി പങ്കാളിത്തമുള്ള കമ്പനി വായ്പ സാധുത പരിശോധിക്കുന്നതിന് കൃത്യതയുളള സ്വന്തം ആല്‍ഗോരിതമാണ് ഉപയോഗിക്കുന്നത്.ആക്‌സിയന്‍, എഫ്എംഒ, ഐവികാപ് വെഞ്ച്വേഴ്‌സ് എന്നിവയുള്‍പ്പെടെ നിക്ഷേപകരില്‍ നിന്ന് 10.2 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ചിട്ടുണ്ട്.