ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗം

ന്യൂഡൽഹി: ഇന്ത്യയിലെ ഇന്ധന ഉപഭോഗത്തിൽ വർധന. ഇക്കഴിഞ്ഞ ഒക്ടോബറിൽ, തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 2.9% എന്ന തോതിലാണ് ഡിമാൻഡ് ഉയർന്നിരിക്കുന്നത്.

ഊർജ്ജമന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് & അനാലിസിസ് സെല്ലിന്റേതാണ് (PPAC) കണക്കുകൾ. ഓയിൽ ഡിമാൻഡിലെ പ്രധാന ഭാഗമായ ഇന്ധന ഉപഭോഗം 20.04 മില്യൺ മെട്രിക് ടൺ എന്ന നിലയിലേക്കാണ് വർധിച്ചിരിക്കുന്നത്.

ഗ്യാസൊലിൻ/പെട്രോൾ ഉപഭോഗം മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 8.6% വർധിച്ച് 3.41 മില്യൺ ടണ്ണിലേക്കത്തി.

ഡീസൽ ഉപഭോഗം 0.1% ഉയർന്ന് 7.64 മില്യൺ ടൺ എന്ന തോതിലെത്തി.

പാചക വാതകത്തിന്റെ (LPG) ഡിമാൻഡ് 9.3% വർധിച്ച് 2.73 മില്യൺ ടൺ എന്ന നിലയിലെത്തി

നാഫ്തയുടെ ഡിമാൻഡ് 1.1% കുറഞ്ഞ് 1.18 മില്യൺ ടണ്ണിലേക്കെത്തി

റോഡ് നിർമാണത്തിനുപയോഗിക്കുന്ന ബിറ്റുമിൻ ഡിമാൻഡ് 7.2% താഴ്ന്നു

ഫ്യുവൽ ഓയിൽ ഡിമാൻഡ് 23.4% എന്ന തോതിൽ വർധിച്ചു

ഇന്ത്യയിലെ മാനുഫാക്ചറിങ് വളർച്ച ഒക്ടോബറിൽ പുരോഗതി നേടിയിട്ടുണ്ട്. ഇതിന് മുമ്പുള്ള മൂന്ന് മാസങ്ങളിൽ ഈ മേഖലയിലെ മൊമന്റം കുറഞ്ഞു നിൽക്കുന്ന സാഹചര്യമായിരുന്നു.

സെപ്തംബറിൽ 10 മാസത്തെ താഴ്ന്ന വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇവിടെ നിന്ന് ശക്തമായ വളർച്ചയാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

മൺസൂണിനെ തുടർന്ന് രാജ്യത്തെ ഡീസൽ അടക്കമുള്ള ഇന്ധനങ്ങളുടെ ഡിമാൻഡ് താഴ്ന്നു നിൽക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. നിർമാണ പ്രവർത്തനങ്ങളുടെയും, ഖനനങ്ങളുടെയും ഗതിവേഗം കുറഞ്ഞതും, യാത്രകൾ കുറഞ്ഞതുമെല്ലാം ഇന്ധനത്തിന്റെ ഡിമാൻഡ് താഴ്ത്തി നിർത്തി

ലോകത്തിൽ തന്നെ മൂന്നാം സ്ഥാനത്തുള്ള കൂടുതൽ ഇന്ധന ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. നാളുകളായി റഷ്യൻ ഇന്ധനത്തെയാണ് രാജ്യം കൂടുതലായി ആശ്രയിക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം വലിയ ഡിസ്കൗണ്ടിലാണ് ഇന്ത്യ, ചൈന അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് റഷ്യ ഇന്ധനം നൽകിയത്.

ഇന്ത്യയിലേക്കുള്ള റഷ്യൻ ഇന്ധന ഇറക്കുമതി വർധിച്ചതോടെ പരമ്പരാഗതമായി ഇവിടേക്ക് ക്രൂഡ് ഓയിൽ കയറ്റുമതി നടത്തിയിരുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ വിപണി വിഹിതത്തിലും കുറവുണ്ടായിരുന്നു.

റഷ്യൻ ഇന്ധനത്തിന് പഴയ തോതിൽ ഡിസ്കൗണ്ട് ലഭിക്കുന്നില്ലെങ്കിലും ഇന്ത്യയിലേക്കുള്ള ഇറക്കുമതി വരും മാസങ്ങളിലും ഉയരാനാണ് സാധ്യതയെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.

ഇപ്പോഴും ലഭ്യമായതിൽ ഏറ്റവുമധികം ഡിസ്കൗണ്ട് റഷ്യൻ ഇന്ധനത്തിനാണ് എന്നതാണ് കാരണം.

X
Top