രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യയിൽ ഇന്ധന വില കുറയുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടി

ന്യൂഡൽഹി: ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ മാസങ്ങളിൽ ഭീമമായ ലാഭമാണ് ലഭിച്ചത്. ക്രൂഡ് ഓയിൽ വില താഴ്ന്നതാണ് കാരണം. ഇതോടെ രാജ്യത്തെ ഇന്ധന വില കുറയ്ക്കുമെന്ന പ്രതീക്ഷ വർധിച്ചു.

എണ്ണക്കമ്പനികളുടെ ലാഭം ഉപയോക്താക്കളിലേക്ക് നൽകുന്നത് സംബന്ധിച്ച ചർച്ചകളും നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുന്ന സാഹചര്യമാണുള്ളത്. ഇറാൻ, ഇസ്രായേലിന് മേൽ ആക്രമണം നടത്തിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരിക്കുകയാണ്.

ഇക്കഴിഞ്ഞ സെപ്തംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ഒരു ലിറ്റർ ഇന്ധനത്തിന് 10-11 രൂപ എന്ന തോതിൽ വൻ ലാഭമാണ് എണ്ണക്കമ്പനികൾ നേടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ലിറ്ററിന് 3-4 രൂപ കുറയ്ക്കാൻ സാധിക്കുമായിരുന്നെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് എനർജി അനലിസ്റ്റ് പ്രോബൽ സെൻ പറഞ്ഞു.

ഗ്രോസ് റിഫൈനിങ് മാർജിനേക്കാൾ താഴെയുള്ള മാർജിൻ മാനേജ് ചെയ്യാൻ എണ്ണക്കമ്പനികൾക്ക് 5-6 രൂപ ലാഭം ലഭിച്ചാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം രാജ്യാന്തര ക്രൂഡ് ഓയിൽ വില 5% കുതിച്ചുയർന്നു. ഇത്തരത്തിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 79 ഡോളറിന് സമീപം വരെയെത്തി. പശ്ചിമേഷ്യയിൽ സപ്ലൈ റിസ്ക് ഉണ്ടാവുമെന്ന ഭീതിയിലാണ് വില കയറുന്നത്.

ഇറാൻ ഇസ്രായേലിനെ ആക്രമിച്ചതോടെ ആഗോള സാഹചര്യങ്ങൾ എണ്ണ വില വർധിക്കുന്നതിന് അനുകൂലമായി. തിരിച്ചടിക്കുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനവും വിപണികളിൽ ആശങ്ക വർധിപ്പിക്കുന്നു.

ഇറാന്റെ ക്രൂഡ് ഓയിൽ മേഖലകളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയാൽ സ്ഥിതി രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ സംഭവിച്ചാൽ ഇറാന്റെ ക്രൂഡ് കയറ്റുമതിയെ അത് നെഗറ്റീവായി ബാധിക്കും.

ഇത്തരത്തിൽ പ്രതിദിനം 1.5 മില്യൺ ബാരൽ ക്രൂഡ് ഓയിൽ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും വിലയിരുത്തപ്പെടുന്നു.

സെപ്തംബർ 27ാം തിയ്യതി ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായിരുന്നു. ഇതിന് ശേഷം വിലയിൽ വലിയ അസ്ഥിരതകൾ പ്രകടമാണ്. അതേ സമയം സംഘർഷാവസ്ഥ നില നിൽക്കുന്നതിനാൽ ഇന്ധന വിലയിൽ കുറവ് വരുത്താൻ ഇന്ത്യയിലെ എണ്ണക്കമ്പനികൾ തയ്യാറായേക്കില്ല.

പെട്ടെന്ന് വില കയറുമ്പോൾ ഇൻവെന്ററി അടിസ്ഥാനത്തിലുള്ള നഷ്ടവും, ഗ്രോസ് റിഫൈനിങ് മാർജിനിൽ കുറവും വരുമെന്നതിനാലാണ് ഇത്. സാഹചര്യങ്ങൾ വിലയിരുത്തി മാത്രമായിരിക്കും ഇനി ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകാനാണ് സാധ്യത.

X
Top