Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇന്ധന വില കുറച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാചകവാതക വില കുറച്ചതിനു പിന്നാലെ ഇന്ധന വില കുറയ്ക്കാനും കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്.

ദീപാവലിയോട് അനുബന്ധിച്ച് പെട്രോൾ, ഡീസൽ വില ലീറ്ററിന് മൂന്നു മുതൽ അഞ്ച് രൂപ വരെ കുറച്ചേക്കുമെന്നാണ് ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനൽ സെക്യൂരിറ്റീസ് ഒരു റിപ്പോർട്ടിൽ പറയുന്നത്.

നവംബർ – ഡിസംബർ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതാണ് ഇന്ധന വില കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കിൽ വാറ്റിൽ കുറവ് വരുത്തുകയായിരിക്കും ചെയ്യുക.

നിലവിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനാൽ എണ്ണക്കമ്പനികൾ വില കുറയ്ക്കാൻ സാധ്യത കുറവാണ്. എന്നാൽ ക്രൂഡ് വില കുറഞ്ഞിരുന്ന സമയത്തും ഇന്ധനവില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിരുന്നില്ല.

അതുകൊണ്ടു തന്നെ വില കുറയ്ക്കാൻ എണ്ണക്കമ്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

കഴിഞ്ഞമാസം അവസാനമാണ് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് (14.2 കിലോഗ്രാം) കേന്ദ്രം 200 രൂപ കുറച്ചത്.

രാജ്യത്തെ കോടിക്കണക്കിനു സഹോദരിമാർക്കുള്ള ‘രക്ഷാബന്ധൻ’ സമ്മാനമാണിതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ വിലക്കുറവിന്റെ ബാധ്യത ഏറ്റെടുക്കും. പിന്നീട് ഈ തുക കേന്ദ്രം കമ്പനികൾക്കു നൽകിയേക്കും.

2022 ഒക്ടോബറിൽ സമാനരീതിയിൽ 22,000 കോടി രൂപ കമ്പനികൾക്കു നൽകിയിരുന്നു.

X
Top