കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കൂടിയ നിരക്കില്‍ വിപണിയില്‍നിന്ന് പണം ശേഖരിക്കാന്‍ ബാങ്കുകള്‍

മുംബൈ: പണത്തിന് കടുത്ത ക്ഷാമം നേരിട്ടതോടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിപണിയില് നിന്ന് ഹ്രസ്വകാലത്തേക്ക് ഫണ്ടുകള് സമാഹരിക്കുന്നു. ഇതോടെ സര്ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് ഉള്പ്പടെയുള്ള ഹ്രസ്വകാല പേപ്പറുകളുടെ നിരക്ക് 10-15 ബേസിസ് പോയന്റ് ഉയര്ന്നു.

ഉയര്ന്ന മൂല്യമുള്ള ബള്ക്ക് ഡെപ്പോസിറ്റു(രണ്ട് കോടി രൂപക്ക് മുകളിലുള്ള നിക്ഷേപം)കള് വഴിയും പണം സമാഹരിക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങള്ക്ക് സി.ഡിയേക്കാള് ഉയര്ന്ന നിരക്കാണ് ബാങ്കുകള് നല്കുന്നത്.

പഞ്ചാബ് നാഷണല് ബാങ്ക്, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന് ബാങ്ക് ഉള്പ്പടെയുള്ളവ 10 ദിവസത്തിനുള്ളില് സര്ട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റുകള് പുറത്തിറക്കി. ഇതോടെ മൂന്ന് മാസ കാലയളവിലുള്ള സിഡി നിരക്ക് 7-7.20 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു.

ബാങ്കിങ് സംവിധാനത്തിലെ അധിക പണലഭ്യത പിന്വലിക്കുന്നതിനായി 10 ശതമാനം ഇന്ക്രിമെന്റല് കാഷ് റിസര്വ് റേഷ്യോ(ഐ.സി.ആര്.ആര്) റിസര്വ് ബാങ്ക് ചുമത്തിയതാണ് ബാങ്കുകള്ക്ക് തിരിച്ചടിയായത്.

സെപ്റ്റംബര് എട്ടിന് ഐ.സി.ആര്.ആര് പിന്വലിച്ചേക്കുമെന്നാണ് പ്രതീക്ഷയെങ്കിലും ഒരാഴ്ചകൂടി നീട്ടിയേക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

ജി.എസ്.ടി അടവ്, വായ്പാ ഡിമാന്ഡിലെ വര്ധന എന്നിവ മൂലം കടുത്ത പണ ക്ഷാമത്തിലാണ് ബാങ്കുകള്. ചൊവാഴ്ചയിലെ കണക്കുപ്രകാരം ബാങ്കിങ് സംവിധാനത്തില് 23,111 കോടി രൂപയുടെ കമ്മിയാണ് രേഖപ്പെടുത്തിയത്.

ഉയര്ന്ന പലിശയില് ദീര്ഘകാലയളവില് റീട്ടെയില് നിക്ഷേപം സമാഹരിക്കുന്നതിന് പകരം, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഹ്രസ്വകാലയളവില് കൂടുതല് നിരക്കില് പണം വിപണിയില് നിന്ന് സമാഹരിക്കാനാണ് ബാങ്കുകള് ശ്രമിക്കുന്നത്.

സര്ക്കാര് ചെലവഴിക്കല് വര്ധിക്കാന് സാധ്യതയുള്ളതിനാല് സെപ്റ്റംബര് ആദ്യവാരം മുതല് പലിശ നിരക്ക് സ്ഥിരതയാര്ജിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, മാസത്തിന്റെ പകുതിയോടെ മുന്കൂര് നികുതി അടയ്ക്കാനുള്ളതിനാല് കൂടുതല് പണക്ഷാമത്തിലേക്കും നയിച്ചേക്കാം. അടുത്ത ഒന്നര മാസത്തോളം നിരക്ക് ഉയര്ന്നു നില്ക്കാനുള്ള സാധ്യതയാണുളളത്.

ഇന്ക്രിമെന്റല് സി.ആര്.ആര്

നിക്ഷേപ വളര്ച്ചയുടെ നിശ്ചിതഭാഗം കരുതല് ധന അനുപാത(സി.ആര്.ആര്)ത്തിലേക്ക് മാറ്റുന്ന സംവിധാനമാണ് ഇന്ക്രിമെന്റല് സി.ആര്.ആര്. വിപണിയില് പണലഭ്യത കൂടുന്ന സാഹചര്യത്തിലാണ് ആര്ബിഐ ഇത് ഉയര്ത്തുക.

നിക്ഷേപ വര്ധനവിലെ 10 ശതമാനം മാറ്റാനാണ് ഇത്തവണ ആര്ബിഐ വാണിജ്യ ബാങ്കുകള്ക്ക് നിര്ദേശം നല്കിയിരിക്കുന്നത്.

X
Top