ന്യൂഡല്‍ഹി: ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) നവംബര്‍ 2 ന് ആരംഭിക്കും. നവംബര്‍ 4 വരെ തുടരുന്ന ഐപിഒയില്‍ 600 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 13.70 മില്ല്യണ്‍ ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ദേവേഷ് സച്ച്‌ദേവ് 6.50 ലക്ഷം ഓഹരികളും മിനി സഹദേവ് 1 ലക്ഷം ഓഹരികളും ഹണി റോസ് ഇന്‍വെസ്റ്റ്‌മെന്റും ക്രിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഫ്യൂഷനും 1 ലക്ഷം ഓഹരികളും ഓയിക്കോ ക്രെഡിറ്റ് എക്യുമെനിക്കല്‍ ഡവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി യുഎ 6.61 ലക്ഷം ഓഹരികളും ഗ്ലോബല്‍ ഇംപാക്റ്റ് ഫണ്ട്‌സ് എസ്സിഎ എസ്‌ഐസിഎആര്‍ 3.54 ലക്ഷം ഓഹരികളും വിറ്റഴിക്കും.
ആങ്കര്‍ ബിഡ് നവംബര്‍ 1 നാണ് ആരംഭിക്കുക. നവംബര്‍ 14 ന് ഓഹരികള്‍ അലോട്ട് ചെയ്യും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക മൂലധന അടിത്തറ ശക്തമാക്കുന്നതിനും ഭാവി മൂലധന ആവശ്യങ്ങള്‍ക്കും വിനിയോഗിക്കുമെന്ന് ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പറയുന്നു.
ജൂണിലവസാനിച്ച പാദത്തില്‍ 184.68 കോടി രൂപ പലിശ വരുമാനം നേടാന്‍ സാധിച്ച കമ്പനിയാണ് ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ്. 75.10 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി. തൊട്ടുമുന്‍വര്‍ഷത്തെ അറ്റാദായം 4.41 കോടി രൂപമാത്രമായിരുന്നു.
അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 6.19 ല്‍ നിന്നും 3.67 ശതമാനമാക്കി കുറയ്ക്കാനുമായി. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 1.35 ശതമാനമാണ്. നേരത്തെ ഇത് 2.81 ശതമാനമായിരുന്നു.
ജൂണ്‍ 2022 വരെ സിആര്‍എആര്‍ 21.3 ശതമാനമാണ്. അതില്‍ ടയര്‍ഒന്ന് 19.45 ശതമാനവും വരും. ഗ്രാമങ്ങളിലെ നിര്‍ദ്ദനരായ സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്ന സ്ഥാപനമാണ് ഫ്യൂഷന്‍ മൈക്രോഫിനാന്‍സ്.
2010 ല്‍ ന്യൂഡല്‍ഹിയിലാണ് സ്ഥാപിതമാവുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 59.6 ശതമാനമുയര്‍ത്തി 73.89 ബില്ല്യണ്‍ രൂപയാക്കാന്‍ സാധിച്ചു. 966 ബ്രാഞ്ചുകളും 9262 സ്ഥിര ജീവനക്കാരുമുള്ള കമ്പനിയാണിത്.
ഐസിഐസിഐ സെക്യൂരിറ്റീസ്, സിഎല്‍എസ്എ, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവയാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.