ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സ്‌മോള്‍കാപ്‌ ഓഹരികളുടെ ഭാവിയെന്ത്?

മാര്‍ച്ചിലെ വില്‍പ്പന സമ്മര്‍ദത്തിനു ശേഷം ഏപ്രില്‍ ആദ്യവാരം നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക ആയിരം പോയിന്റാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക ഒരാഴ്‌ചയ്‌ക്കുള്ളില്‍ ആയിരം പോയിന്റിലേറെ ഉയരുന്നത്‌ ആദ്യമായാണ്‌.

ഒരാഴ്‌ച കൊണ്ട്‌ സ്‌മോള്‍കാപ്‌ ഓഹരികളുടെ വിലയിലുണ്ടായ അതിവേഗ മുന്നേറ്റം മാര്‍ച്ചിലെ തിരുത്തലിന്റെ ആഘാതം ബഹുഭൂരിഭാഗവും നികത്താന്‍ സഹായകമായി. നിഫ്‌റ്റി മൈക്രോകാപ്‌ 250 സൂചിക മാത്രമാണ്‌ കഴിഞ്ഞയാഴ്‌ചയില്‍ നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചികയേക്കാള്‍ ഉയര്‍ന്നത്‌. 7.87 ശതമാനമാണ്‌ മൈക്രോകാപ്‌ 250 സൂചിക രേഖപ്പെടുത്തിയ നേട്ടം.

നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക ഇന്നലെ 16,485.60 പോയിന്റ്‌ വരെ ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്‌ച കൊണ്ട്‌ നിഫ്‌റ്റി ഒരു ശതമാനം മാത്രമാണ്‌ ഉയര്‍ന്നത്‌. നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചികയില്‍ ഉള്‍പ്പെട്ട മിക്ക ഓഹരികളും ഈ മുന്നേറ്റത്തില്‍ പങ്കുകൊണ്ടിട്ടുണ്ട്‌.

പല ഓഹരികളും 10 ശതമാനം മുതല്‍ 20 ശതമാനം വരെ നേട്ടമാണ്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ നല്‍കിയത്‌. കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌ പോലുള്ള ഓഹരികള്‍ 20 ശതമാനത്തിലേറെ നേട്ടം രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ നയങ്ങള്‍ ഗുണകരമാകുന്ന കമ്പനികളുടെ ഓഹരികള്‍ തുടര്‍ന്നും മികച്ച പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുണ്ട്‌.

കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടികിസ്‌, എന്‍ടിപിടി തുടങ്ങിയ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വിലയാണ്‌ കഴിഞ്ഞയാഴ്‌ച രേഖപ്പെടുത്തിയത്‌.

സ്‌മോള്‍കാപ്‌, മിഡ്‌കാപ്‌, ലാര്‍ജ്‌കാപ്‌ എന്നീ വകഭേദങ്ങള്‍ക്ക്‌ ഉപരിയായുള്ള മുന്നേറ്റം തിരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ നയങ്ങള്‍ ഗുണകരമാകുന്ന കമ്പനികളുടെ ഓഹരികളില്‍ പ്രതീക്ഷിക്കുന്നു.

X
Top