ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഫ്യൂച്ചർ റീട്ടെയിൽ പാപ്പരത്ത കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി

മുംബൈ: നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച് ഫ്യൂച്ചർ റീട്ടെയിലിനെതിരായ (എഫ്ആർഎൽ) പാപ്പരത്ത നടപടിക്കെതിരെയുള്ള ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ നൽകിയ ഇടപെടൽ ഹർജി പരിഗണിക്കുകയായിരുന്നു ട്രൈബ്യൂണൽ. ഫ്യൂച്ചർ റീട്ടെയിലിനെതിരെ ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച പാപ്പരത്ത ഹർജിയിലാണ് ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനി ഇടപെടൽ ഹർജി സമർപ്പിച്ചത്. ഈ ഹർജി പരിഗണിക്കുന്നതാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

ഫ്യൂച്ചർ റീട്ടെയിലിൽ നിന്ന് 1,441 കോടി രൂപയുടെ കടം തിരിച്ചുപിടിക്കാൻ ബാങ്ക് ഓഫ് ഇന്ത്യ ഏപ്രിലിൽ എൻസിഎൽടിയെ സമീപിച്ചിരുന്നു. ഏകദേശം 17,000 കോടി രൂപയോളം എഫ്ആർഎൽ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകാനുണ്ട്. കടബാധ്യത തുടരുകയാണെങ്കിൽ ഈ കണക്ക് 25,000 കോടി രൂപയായി ഉയരുമെന്ന് സ്ഥാപനത്തിന്റെ കടക്കാരിൽ ചിലർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

X
Top