Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഫ്യൂച്ചർ റീട്ടെയിലിനായി ബിഡ് സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

മുംബൈ: കടക്കെണിയിലായ ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിനായി (FRL) ബിഡ് സമർപ്പിക്കാനുള്ള സമയപരിധി രണ്ടാഴ്ച കൂടി നീട്ടി. കമ്പനിയെ ഏറ്റെടുക്കാൻ താല്പര്യപ്പെടുന്നവർക്ക് അവരുടെ ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി 2022 നവംബർ 3 ആണ്.

നേരത്തെ, ഇഒഐ സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഒക്ടോബർ 20 ആയിരുന്നു. പ്രധാനമായും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക കടക്കാരിൽ നിന്ന് ഫ്യൂച്ചർ റീട്ടെയിലിന്റെ റെസല്യൂഷൻ പ്രൊഫഷണലിന് (RP) 21,432.82 കോടി രൂപയുടെ ക്ലെയിമുകൾ ലഭിച്ചു. കൂടാതെ, തൊഴിലാളികളിൽ നിന്നും ജീവനക്കാരിൽ നിന്നും കുടിശ്ശികയായി 55.13 കോടി രൂപയുടെ ക്ലെയിമുകളും ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ ആർപിക്ക് ഇഎസ്ഐസി, വാറ്റ്, ജിഎസ്ടി തുടങ്ങിയ നിയമാനുസൃത പ്രവർത്തന കടക്കാരിൽ നിന്ന് 58.36 കോടി രൂപയുടെ ക്ലെയിമുകളും ലഭിച്ചു. ബിഗ് ബസാർ, എഫ്ബിബി സ്റ്റോറുകൾ, 272 ചെറിയ ഫോർമാറ്റ് സ്റ്റോറുകൾ എന്നിവ അടങ്ങുന്ന 302 റീട്ടെയിൽ സ്റ്റോറുകളാണ് എഫ്‌ആർഎല്ലിനുള്ളത്.

എൻസിഎൽടി മുംബൈ ബെഞ്ച് ജൂലൈ 20 ന് ബാങ്ക് ഓഫ് ഇന്ത്യ സമർപ്പിച്ച ഒരു ഹർജി അംഗീകരിച്ചുകൊണ്ട് എഫ്ആർഎല്ലിനെതിരെ സിഐആർപി ആരംഭിക്കാൻ നിർദ്ദേശിച്ചിരുന്നു.

X
Top