ന്യൂഡല്‍ഹി: വിദേശ നാണ്യ ശേഖരം ഒരു കാഴ്ചവസ്തുവല്ലെന്നും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാനുള്ളതാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കരുതല്‍ ശേഖരം, റിസര്‍വ് ബാങ്ക് വിവേചനരഹിതമായി ഉപയോഗിക്കുന്നതായി നിരീക്ഷണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടിയെ പ്രതിരോധിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയത്. ‘
മഴയുള്ളപ്പോള്‍ മാത്രമാണ് ഞങ്ങള്‍ കുടയെടുക്കുന്നത്,’ ദാസ് ആലങ്കാരികമായി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ-ഉക്രൈന്‍ യുദ്ധകാരണമുള്ള ചരക്ക് വില വര്‍ധനവും കേന്ദ്രബാങ്കുകളുടെ നിരക്ക് വര്‍ധനവും കാരണം രൂപ സര്‍വകാല താഴ്ച വരിച്ചിരുന്നു.
2022 ല്‍ മാത്രം 10 ശതമാനത്തിലേറെയാണ് ഇന്ത്യന്‍ കറന്‍സി താഴ്ചവരിച്ചത്. ഇതിനെ തുടര്‍ന്നാണ് കരുതല്‍ ശേഖരം കുറയ്ക്കാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരായത്. നവംബര്‍ 4 വരെ 530 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ വിദേശ നാണ്യകരുതല്‍.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 111 ബില്യണ്‍ ഡോളറന്റെ കുറവ്.