ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പ്രതീക്ഷിച്ച അത്രയും തുക കേന്ദ്രത്തിന് കടമെടുക്കേണ്ടി വരില്ല – സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി: പ്രതീക്ഷിച്ച അത്രയും തുക 2023/24 ല്‍ കേന്ദ്രസര്‍ക്കാറിന് വായ്പ ബാധ്യതയാകില്ല. നേരത്തെ ഇറക്കിയ സെക്യൂരിറ്റികള്‍ റോള്‍ ഓവര്‍ ചെയ്യാത്തതിനാലാണ് ഇത്. ചരക്ക് സേവന നികുതിയിലെ കുറവ് നികത്താനാണ് കേന്ദ്രസര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പൂള്‍ ഇഷ്യു ചെയ്തത്.

മാത്രമല്ല റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിവിഡന്റ് ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നു. സാമ്പത്തിക വിദഗ്ധരെ ഉദ്ദരിച്ച് എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റോയിട്ടേഴ്‌സ് പോള്‍ പ്രകാരം 16 ട്രില്യണ്‍ രൂപയുടെ മൊത്ത കടമെടുപ്പാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നതനുസരിച്ച് 12.5 ട്രില്യണ്‍ രൂപ വായ്പയാണ് വേണ്ടിവരുക. മാത്രമല്ല, 4 ട്രില്യണ്‍ രൂപ ബോണ്ടുകളുടെ കാലാവധിയും അതേവര്‍ഷം തീരും. സാധാരണ ഗതിയില്‍ ബോണ്ട് റിഡംപ്ഷനുകള്‍ മൊത്തം കടബാധ്യതയില്‍ ചേര്‍ക്കും.

എന്നാല്‍ ഇത്തവണ, ബോണ്ടുകളില്‍ ചിലത് സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാര തുക കണ്ടെത്തുന്നതിനാണ് ഇറക്കിയത്. “ഏകദേശം 760 ബില്യണ്‍ രൂപയുടെ ജിഎസ്ടി നഷ്ടപരിഹാര ബോണ്ടുകള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ കാലാവധി പൂര്‍ത്തിയാകാനുണ്ട്. ഇവ ഒഴിവാക്കിയാല്‍, ‘യഥാര്‍ത്ഥ’ മൊത്ത വായ്പ 15.8 ട്രില്യണ്‍ രൂപ വരും,”സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നു.

ഇത്തരം ബോണ്ടുകളുടെ തുക ഒഴിവാക്കി 15.50 ട്രില്യണ്‍ രൂപയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് കണക്കാക്കുന്ന കട ബാധ്യത. 2020-21,2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 1.1 ട്രില്യണ്‍ രൂപയും 1.59 ട്രില്യണ്‍ രൂപയുമായിരുന്നു കേന്ദ്ര കടം.

X
Top