മുംബൈ: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള രാജ്ഗഡ് ട്രാൻസ്മിഷന് സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ (സിഇആർസി) നിന്ന് ട്രാൻസ്മിഷൻ ലൈസൻസ് ലഭിച്ചതായി അറിയിച്ച് ജി ആർ ഇൻഫ്രാ പ്രോജക്ട്സ്. നിലവിൽ കമ്പനിയുടെ ഓഹരികൾ 4.33 ശതമാനത്തിന്റെ നഷ്ടത്തിൽ 1318 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
മധ്യപ്രദേശിലെ രാജ്‌ഘട്ട് (2500 മെഗാവാട്ട്) സ്‌പെഷ്യൽ ഇക്കണോമിക് സോണിലെ ആർഇ പദ്ധതികളിൽ നിന്ന് വൈദ്യുതി വിതരണ പ്രസരണ സംവിധാനം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കമ്പനിയുടെ പ്രോജക്റ്റിനാണ് ട്രാൻസ്മിഷൻ ലൈസൻസ് ലഭിച്ചത്. ട്രാൻസ്മിഷൻ ലൈസൻസ് നേരത്തെ റദ്ദാക്കിയില്ലെങ്കിൽ ഇഷ്യൂ ചെയ്ത തീയതി മുതൽ 25 വർഷത്തെ കാലാവധി ഉണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഒരു സംയോജിത റോഡ് എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (EPC) കമ്പനിയാണ് ജി ആർ ഇൻഫ്രാ പ്രോജക്ട്സ്. റെയിൽവേ മേഖലയിലെ പദ്ധതികളിലേക്കും കമ്പനി അടുത്തിടെ അതിന്റെ പ്രവർത്തനം വൈവിധ്യവൽക്കരിച്ചിരുന്നു.