ന്യൂഡല്‍ഹി: പ്രമുഖ പെട്രോളിയം, വാതക പൊതുമേഖല കമ്പനിയായ ഗെയില്‍ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 634.18 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 81.64 ശതമാനം കുറവാണിത്.
വില്‍പന വരുമാനം 21.66 ശതമാനം ഉയര്‍ന്ന് 33206.62 കോടി രൂപയായി. 1102.37 കോടി രൂപയാണ് എബിറ്റ. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 76.17 ശതമാനം കുറവ്.
ഇപിഎസ് 7.78 രൂപയില്‍ നിന്നും 0.96 രൂപയായി കുറഞ്ഞിട്ടുണ്ട്. കമ്പനി ഓഹരി 110 രൂപയിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. 6 മാസത്തില്‍ 22.02 ശതമാനവും ഒരു വര്‍ഷത്തില്‍ 7 ശതമാനവും റിട്ടേണ്‍ നല്‍കി.