ഇന്ത്യയിൽ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍വിഴിഞ്ഞം തുറമുഖം: വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രംഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളുടെ ഉല്‍പ്പാദനം 4 വർഷത്തെ താഴ്ന്ന നിലയിൽസൗജന്യമായി ആധാർ പുതുക്കാനുള്ള തിയ്യതി നീട്ടി നൽകികേരളം വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന സ്ഥിതി മാറി: മുഖ്യമന്ത്രി

2,915 കോടി രൂപയുടെ മികച്ച ലാഭം നേടി ഗെയിൽ

ഡൽഹി: സ്റ്റേറ്റ് ഗ്യാസ് യൂട്ടിലിറ്റിയായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിന്റെ ജൂൺ പാദത്തിലെ അറ്റാദായം 90.5 ശതമാനം ഉയർന്ന് 2,915 കോടി രൂപയായി. പ്രകൃതി വാതക വിപണനത്തിൽ നിന്നുള്ള മികച്ച വരുമാനത്തിന്റെ പിൻബലത്തിലാണ് വർഷാവർഷ ലാഭം ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 1.530 കോടി രൂപ അറ്റാദായം നേടിയിരുന്നു.

പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 17,387 കോടി രൂപയിൽ നിന്ന് അവലോകന പാദത്തിൽ 116 ശതമാനം ഉയർന്ന് 37,572 കോടി രൂപയായി. അതേസമയം കമ്പനിയുടെ ഗ്യാസ് ട്രാൻസ്‌പോർട്ടേഷൻ ബിസിനസിൽ നിന്നുള്ള വരുമാനത്തിൽ 12.5% ​​ഇടിവും പെട്രോകെമിക്കൽസ് വരുമാനത്തിൽ 74% ഇടിവും ഉണ്ടായി.

ഏപ്രിൽ-ജൂൺ പാദത്തിൽ വിറ്റുവരവ് ഇരട്ടിയായി വർധിച്ച് 38,033.30 കോടി രൂപയായി, ഒരു വർഷം മുൻപ് ഇത് 17,702.43 കോടി രൂപയായിരുന്നു. കമ്പനിയുടെ 1.28% ഓഹരികൾ തിരിച്ച് വാങ്ങുന്നതിനാൽ ഓരോ ഷെയറിന്റെയും വരുമാനം ക്രമീകരിച്ചിട്ടുണ്ടെന്ന് ഗെയിൽ പറഞ്ഞു. നിലവിലുള്ള രണ്ട് ഇക്വിറ്റി ഷെയറുകൾക്ക് ഒരു ബോണസ് ഷെയർ ഇഷ്യൂ ചെയ്യാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് കഴിഞ്ഞ മാസം ശുപാർശ ചെയ്തിരുന്നു.

X
Top