
മുംബൈ: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി ഓഗസ്റ്റ് 2, 2022 ആണെന്നിരിക്കെ ഗെയ്ല്‍ ഓഹരി ഇന്ന് എക്‌സ് ഡിവിഡന്റായി. തുടര്‍ന്ന് ഓഹരിയില്‍ അര ശതമാനത്തോളം വര്‍ധവുണ്ടായി. നിലവില്‍ 147 രൂപയിലാണ് ഓഹരിയുള്ളത്.
ഒരു രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 10 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. മാത്രമല്ല, 1:2 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചു. ഓഗസ്റ്റ് 26 ന് ചേരുന്ന വാര്‍ഷിക ജനറല്‍ യോഗത്തിന്റെ അനുമതിയോടെ ബോണസ് ഓഹരികള്‍ ലഭ്യമാക്കും.
പ്രകൃതിവാതക സംസ്‌ക്കരണം,വിതരണം എന്നിവ നിര്‍വഹിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള സ്ഥാപനമാണ് ഗെയ്ല്‍.രാജ്യത്തെ ഗ്യാസ് ട്രാന്‍സ്മിഷന്റെ 70 ശതമാനവും ഗ്യാസ് മാര്‍ക്കറ്റിംഗിന്റെ 50% വിപണിയും ഗെയില്‍ നിയന്ത്രിക്കുന്നു. 64,392.14 കോടി രൂപയാണ് വിപണി മൂല്യം.
ജൂണ്‍ 30 വരെ 7,75,601 പേരാണ് കമ്പനിയുടെ ഓഹരികള്‍ കൈവശം വയ്ക്കുന്നത്. മൊത്തം 4,38,33,99,762 ഓഹരികള്‍ ഇവരുടെ കൈവശമുണ്ട്. ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കാനുള്ള പദ്ധതിയും ഗെയില്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എല്‍എന്‍ജി ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള രണ്ട് ചെറുകിട ദ്രവീകരണ സ്‌കിഡുകള്‍ക്ക് ഓര്‍ഡറുകളും നല്‍കി.
പ്രൊപ്പൈറ്ററി ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ദ്രവീകരണ സ്‌കിഡുകളിലൂടെയാണ് ദ്രവീകരണം നടത്തുക. ലാഭവിഹിത, ബോണസ് ഓഹരി വിതരണ തീരുമാനത്തോടെ ഓഹരികള്‍ ഈ വര്‍ഷം 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.