പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ഐപിഒ ഒക്ടോബര്‍ 8 മുതല്‍

മുംബൈ: ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഒക്‌ടോബര്‍ എട്ടിന്‌ തുടങ്ങും. ഒക്‌ടോബര്‍ 10 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ 264 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. 92-95 രൂപയാണ്‌ ഇഷ്യു വില. 157 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.
1.83 കോടി പുതിയ ഓഹരികളാണ്‌ ഐപിഒ വഴി വില്‍ക്കുന്നത്‌.

ഇതിന്‌ പുറമെ പ്രമോട്ടര്‍ പികെഎച്ച്‌ വെഞ്ച്വേഴ്‌സിന്റെ കൈവശമുള്ള 95 ലക്ഷം ഓഹരികളുടെ വില്‍പ്പന കൂടി നടത്തും. ഉയര്‍ന്ന ഇഷ്യു വില പ്രകാരം കമ്പനിയുടെ വിപണിമൂല്യം 264 കോടി രൂപയായിരിക്കും.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 100 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായും ബാക്കി തുക ഏറ്റെടുക്കലുകള്‍ ഉള്‍പ്പെടെയുള്ള പൊതു കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും ബാക്കി 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കുമായാണ്‌ നീക്കിവച്ചിരിക്കുന്നത്‌.

ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ നിലവില്‍ ആറ്‌ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍, രണ്ട്‌ വാണിജ്യ പ്രോജക്ടുകള്‍, ഒരു വ്യാവസായിക പദ്ധതി, ഒരു അടിസ്ഥാന സൗകര്യ പദ്ധതി എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തിലെ 77.02 കോടി രൂപയില്‍ നിന്ന്‌ 2022-24 സാമ്പത്തിക വര്‍ഷത്തില്‍ 154.18 കോടി രൂപയായി ഉയര്‍ന്നു. 26 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ്‌ ഇക്കാലയളവില്‍ കമ്പനി കൈവരിച്ചത്‌.

നികുതിക്ക്‌ ശേഷമുള്ള ലാഭം 2021-22 സാമ്പത്തിക വര്‍ഷത്തിലെ 18.78 കോടി രൂപയില്‍ നിന്ന്‌ 2022-24 സാമ്പത്തിക വര്‍ഷത്തില്‍ 36.43 കോടി രൂപയി വര്‍ധിച്ചു. ഇക്കാലയളവിലെ ലാഭത്തില്‍ 25 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്‌ ഉണ്ടായത്‌.

X
Top