Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഗേറ്റ്‌വേ ഡിസ്‌ട്രിപാർക്കിന്റെ ഓഹരികൾ ഏറ്റെടുത്ത് എച്ച്‌ഡിഎഫ്‌സി എംഎഫ്

മുംബൈ: ഗേറ്റ്‌വേ ഡിസ്‌ട്രിപാർക്കിന്റെ ഓഹരികൾ സ്വന്തമാക്കി എച്ച്‌ഡിഎഫ്‌സി എംഎഫ്. കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 0.10 ശതമാനം വരുന്ന 5 ലക്ഷം ഓഹരികളാണ് ഓപ്പൺ മാർക്കറ്റ് ഇടപാടുകൾ വഴി എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് ഏറ്റെടുത്തത്.

ഇതോടെ ഗേറ്റ്‌വേ ഡിസ്‌ട്രിപാർക്കിലെ എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിന്റെ മൊത്തം ഓഹരി പങ്കാളിത്തം 4.99 ശതമാനത്തിൽ നിന്ന് 5.09 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം ജയ്പൂരിനടുത്തുള്ള ധനക്യയിൽ ഭൂമി വാങ്ങിയതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇവിടെ കമ്പനി ഒരു പുതിയ റെയിൽ-ലിങ്ക്ഡ് ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയുടെ (ഐസിഡി) നിർമ്മാണം ആരംഭിക്കും.

കമ്പനിയുടെ അഞ്ചാമത്തെ ഐസിഡിയാണിത്. ഈ ഭൂമി ഏറ്റെടുക്കലിനായി ജിഡിഎൽ ഇതിനകം 27 കോടി രൂപ ചെലവഴിച്ചു. അതേസമയം ഗേറ്റ്‌വേ ഡിസ്‌ട്രിപാർക്ക് ഓഹരികൾ 1.88 ശതമാനം ഇടിഞ്ഞ് 73.05 രൂപയിലെത്തി.

വിപണിയിലെ വ്യാവസായിക മേഖലകളിലേക്ക് എൻഡ് ടു എൻഡ് മൾട്ടിമോഡൽ സേവനങ്ങൾ നൽകുന്നതിനായി പ്രവർത്തിക്കുന്ന ഒരു ഇന്റഗ്രേറ്റഡ് ഇന്റർ മോഡൽ ലോജിസ്റ്റിക്‌സ് സേവന ദാതാവാണ് ഗേറ്റ്‌വേ ഡിസ്‌ട്രിപാർക്ക്. ഇതിന് രാജ്യത്തുടനീളം 9 ഉൾനാടൻ കണ്ടെയ്‌നർ ഡിപ്പോകളുടെയും കണ്ടെയ്‌നർ ചരക്ക് സ്‌റ്റേഷനുകളുടെയും ശൃംഖലയുണ്ട്. കമ്പനി വെയർഹൗസിംഗ്, റെയിൽ & റോഡ് ഗതാഗതം, കണ്ടെയ്നർ കൈകാര്യം ചെയ്യൽ സേവനങ്ങൾ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു

X
Top